കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അന്യസംസ്ഥാന പേപ്പര്‍ലോട്ടറികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുളളതെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്യസംസ്ഥാന പേപ്പര്‍ലോട്ടറികളുടെ പ്രവര്‍ത്തനം സബന്ധിച്ചുള്ള രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രഥമദൃഷ്ട്യാ തൃപ്തികരമല്ലെന്ന് കണ്ടതിനാലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം കര്‍ശന നടപടികള്‍ കൈക്കൊള്ളും.

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു ബാങ്ക് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരുകയാണ്. സംസ്ഥാനത്തെ ബാങ്കുകളിലെ ആഭ്യന്തര നിക്ഷേപത്തിന്റെ 50 ശതമാനം സംസ്ഥാനത്തിന് പുറത്താണ് ചെലവഴിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തന്നെ ഒരു ബാങ്കിംഗ് സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നത്.

കേരളത്തിലെ ചില പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് സംയുക്ത സംരംഭങ്ങളാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ അടുത്ത നാല് മാസത്തിനുള്ളില്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. നികുതി വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ഏക പോംവഴി. ഇതിനുള്ള മാര്‍ഗത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ബുധനാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരുന്നത്- മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X