Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ് പ്രശ്നത്തില്‍ തീരുമനം തിങ്കളാഴ്ച തന്നെ: കോടിയേരി

തിരുവനന്തപുരം: മന്ത്രി പി.ജെ. ജോസഫ് വിമാനത്തില്‍ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഡിഐജി ബി.സന്ധ്യയുടെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തിങ്കളാഴ്ച സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തിയതായി കോടിയേരി പറഞ്ഞു. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.

വസ്തുതകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് ഐ.ജിയോട് ആവശ്യപ്പെട്ടിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് സംഘടിപ്പിക്കാന്‍ കഴിയുന്നത്ര വസ്തുതകള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ടിന്മേലുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതനുസരിച്ചുള്ള ഒരു തീരുമാനം തിങ്കളാഴ്ചതന്നെയുണ്ടാകും - ആഭ്യന്തരമന്ത്രി പറഞ്ഞു.

ആരോപണ വിധേയനായിരിക്കുന്നത് ഘടകകക്ഷിയിലെ ഒരു മന്ത്രിയാണ്. അതിനാല്‍ മറ്റ് ഘടകകക്ഷികളുമായും മുന്നണി നേതാക്കളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന് എതിരെ വന്ന ആരോപണം, അതിന്മേലുള്ള റിപ്പോര്‍ട്ട് ഇതെല്ലാം വളരെ ഗൗരവമേറിയ വിഷയങ്ങളാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കണമെന്നാണ് തീരുമാനം.

ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് ദോഷം വരാതിരിക്കാനാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

മുമ്പ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു അന്വേഷണവും നടത്തിയിരുന്നില്ല. ജോസഫ് തന്നെയാണ് വനിതാ ഐ.പി.എസ്.ഓഫീസറെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്.

ഒരു സര്‍ക്കാരിന്റെയും കാലത്ത് ഇല്ലാതിരുന്ന മാതൃകാപരമായ നടപടിയാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടത്.

സംഭവത്തെക്കുറിച്ച് പി.ജെ.ജോസഫിന് പറയാനുള്ള കാര്യവും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കും. തുടര്‍ന്ന് ഒരു തീരുമാനം എടുക്കും -- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+