കൊച്ചി വിമാനത്താവളത്തിലെ ബോംബു ഭീഷണി: രണ്ട് പേര്‍ അറസ്റില്‍
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന കൊച്ചി-മുംബൈ ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ ബോംബ് വെച്ചതായി ഭീഷണിപ്പെടുത്തിയ മലയാളി വിമാനയാത്രക്കാരെ അറസ്റ് ചെയ്തു.
ജോസഫ് ഇല്യാസ് (32), സജി കുര്യന്‍(29) എന്നിവരാണ് അന്വേഷണത്തെത്തുടര്‍ന്ന് അറസ്റിലായത്. ഇതില്‍ ജോസഫ് ഇല്യാസിന്റെ പിതാവ് ഇസ്രയേല്‍ പൗരനാണ്. ജോസഫ് ഉഗാണ്ടയില്‍ ഡോക്ടറാണെന്നും സജി ഇതേ ആശുപത്രിയില്‍ മെയില്‍ നഴ്സ് ആണെന്നുമാണ് പൊലീസില്‍ മൊഴിനല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ചയുണ്ടായ ബോംബ് ഭീഷണിയെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ പത്ത്മണിക്കൂറോളം പരിഭ്രാന്തി നിലനിന്നിരുന്നു. ചൊവ്വാഴ്ച തിരിഞ്ഞ് 3മണിക്കാരംഭിച്ച തിരച്ചില്‍ രാത്രി 11.30നാണ് അവസാനിച്ചത്.
പരിശോധനയില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ലെന്നും ഭീഷണി വ്യാജമായിരുന്നുവെന്നും പൊലീസു സിഐഎസ്എഫും അറിയിച്ചു.
ഓണമാഘോഷിക്കാന്‍ ഏഴുദിവസത്തെ പരിപാടിയുമായി നാട്ടിലെത്തിയതാണ് പിടിയിലായ രണ്ടുപേരും.
വിമാനത്തില്‍ കയറുന്നതിനുമുമ്പ് പരിശോധനാ സമയത്ത് ഇവരുടെ ബാഗിലുണ്ടായിരുന്ന ജെല്‍ ടൂത്ത് പേസ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റിയിരന്നു. ഈ നടപടിയില്‍ ജോസഫ് പ്രകോപിതനായിരുന്നു.
വിമാനത്തില്‍ കയറിയിരുന്ന ശേഷം ടേക്ക് ഓഫ് സമയമായപ്പോള്‍ തന്റെ കയ്യില്‍ ബോംബുണ്ടെന്ന് ജോസഫ് എയര്‍ഹോസ്റസിനോട് പറയുകയായിരുന്നു.
കാര്യം സ്ഥിരീകരിക്കാന്‍ എയര്‍ ഹോസ്റസ് ശ്രമിച്ചപ്പോള്‍ ജോസഫ് കയ്യില്‍ ബോംബുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞു.
എയര്‍ഹോസ്റസ് കാര്യം പൈലറ്റിനെ അറിയിക്കുകയും തുടര്‍ന്ന് വിമാത്തിലുണ്ടായിരുന്ന 91യാത്രക്കാരെയും പുറത്തിറക്കുകയും ചെയ്തു. തുടര്‍ന്നാണ് പരിശോധനകള്‍ ആരംഭിച്ചത്.












Click it and Unblock the Notifications