ബജറ്റ് സമ്മേളനം 18നാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം സെപ്റ്റംബര്‍ 18നാരംഭിക്കും. ഒക്ടോബര്‍ 26 വരെ സമ്മേളനം തുടരും.
ധനബില്ല്, ധനവിനിയോഗ ബില്ല്, ഉപധനാഭ്യര്‍ഥനകള്‍ എന്നിവയും സമ്മേളനത്തില്‍ വരും.
26 ദിവസമാണ് സഭ സമ്മേളിക്കുക. സെപ്റ്റംബര്‍ 18, 26, ഒക്ടോബര്‍ 4, 11, 18, 26 തീയതികളില്‍ മുഖ്യമന്ത്രിക്ക് പുറമേ തൊഴില്‍-എക്സൈസ്, പൊതുമരാമത്ത്, ഗതാഗതം എന്നീ വകുപ്പുമന്ത്രിമാരെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിശ്ചയിച്ചിട്ടുണ്ട്.
വ്യവസായം, ആരോഗ്യം, ജലവിഭവ നിയമം എന്നീ വകുപ്പുമന്ത്രിമാര്‍ക്ക് സെപ്റ്റംബര്‍ 19, 27, ഒക്ടോബര്‍ 5, 12, 19 ദിവസങ്ങളാണ് നല്‍കിയിരിക്കുന്നത്.
വിദ്യാഭ്യാസം, റവന്യൂ, സഹകരണം, വൈദ്യുതി മന്ത്രിമാര്‍ അവരോടുള്ള ചോദ്യങ്ങള്‍ക്ക് സെപ്റ്റംബര്‍ 20, 28, ഒക്ടോബര്‍ 6, 13, 20 ദിവസങ്ങളില്‍ മറുപടി നല്‍കണം.
സെപ്റ്റംബര്‍ 22, 29, ഒക്ടോബര്‍ 9, 16, 23 തീയതികളാണ് ആഭ്യന്തരം, ധനകാര്യം, കൃഷി, വനംവകുപ്പ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്.
തദ്ദേശസ്വയംഭരണം, ഭക്ഷ്യം, ഫിഷറീസ് മന്ത്രിമാര്‍ക്ക് സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 3, 10, 17, 25 തീയതികളില്‍ ഉത്തരം നല്‍കണം.












Click it and Unblock the Notifications