Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള ഫാക്ടറിയുടെ ലൈസന്‍സ് പുതുക്കി നല്‍കി

പാലക്കാട്: പെരുമാട്ടിയിലെ കൊക്കക്കോള ഫാക്ടറിയുടെ താത്ക്കാലിക ലൈസന്‍സ് പഞ്ചായത്ത് അധികൃതര്‍ വീണ്ടും പുതുക്കിനല്‍കി.

2005ലെ കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് പുതുക്കിനല്‍കിയിരിക്കുന്നത്. നിലവിലുള്ള നിബന്ധനകള്‍ക്കുപുറമേ 13 പുതിയ നിബന്ധനകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

15ദിവസത്തിനകം നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. കോള ഉത്പന്നങ്ങളില്‍ വിഷാംശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് 15ദിവസത്തിനുള്ളില്‍ ഹാജരാക്കുക, വ്യാവസായികാവശ്യത്തിനോ ശീതളപാനീയ നിര്‍മ്മാണത്തിനോ പഞ്ചായത്തിന്റെ പരിധിയില്‍ നിന്ന് ഭൂഗര്‍ഭ ജലം ഉപയോഗിക്കാതിരിക്കുക, 15ദിവസത്തിനകം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതി ഹാജരാക്കുക,പ്ലാന്റില്‍ നിന്നുള്ളഖരമാലിന്യങ്ങല്‍ സംസ്കരിച്ചശേഷം മാത്രം പുറത്തുവിടുക, സാമൂഹിക ക്ഷേമ പരിപാടികള്‍ നടപ്പാക്കുക, ഫുഡ് പ്രോഡക്ട് ഉത്തരവ് ഹാജരാക്കുക എന്നിവയാണ് പഞ്ചായത്ത് മുന്നോട്ടുവെച്ചിരിക്കുന്ന പുതിയ പ്രധാന നിബന്ധനകള്‍.

25ന് ചേര്‍ന്ന പഞ്ചായത്ത് യോഗമാണ് ഒക്ടോബര്‍ നാലുമുതല്‍ മൂന്ന് മാസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഫാക്ടറിയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+