Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിങ്ങളും ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങള്‍: സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ മുസ്ലിംങ്ങളെയും ക്രിസ്ത്യാനികളെയും ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ വിഭാഗങ്ങളായി നിര്‍ണ്ണയിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ പ്രഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ ഈ സമുദായങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ എന്നരീതിയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വാശ്രയനിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മറ്റുമാനദണ്ഡങ്ങള്‍ തൃപ്തികരമാകണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമത്തില്‍ ന്യൂനപക്ഷ നിര്‍ണ്ണയവുമായി ബന്ധപ്പെട്ടുള്ള രണ്ടാം വകുപ്പില്‍ സമുദായത്തിനുള്ള സ്ഥാപനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം മാനദണ്ഡമാകുമെന്ന് വ്യാക്തമാക്കുന്ന ബി, സി ഉപവകുപ്പുകള്‍ക്കനുസൃതമായി മാത്രമേ ആനകൂല്യങ്ങള്‍ ലഭിക്കുകയുള്ളു.

ഈ സമുദായങ്ങള്‍ക്ക് സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും താരതമ്യേന കുറവുള്ള പ്രഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ മാത്രമേ ആനുകൂല്യത്തിനുള്ള അവകാശവുമുള്ളു.

ന്യുനപക്ഷ നിര്‍ണ്ണയം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമവും സംസ്ഥാനസര്‍ക്കാര്‍ നിയമവും തമ്മില്‍ പൊരുത്തക്കേടുകളില്ലെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ സീനീയര്‍ അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍ കോടതിയെ ബോധിപ്പിച്ചു.

കേന്ദ്രനിയമത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനത്തെക്കുറിച്ച് പരാമര്‍ശമില്ല. കേന്ദ്രനിയമം ഇല്ലാത്ത സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നതിനായി നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമുണ്ടെന്നും സര്‍ക്കാര്‍വാദിച്ചു.

സമുദായങ്ങള്‍ക്കിടയില്‍ ആനുപാതികമായ സമത്വം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഭരണഘടനയിലെ 30(1) വകുപ്പ് പ്രകാരം ന്യൂനപക്ഷാവകാശങ്ങള്‍ നല്‍കുന്നത്. സ്ഥാപനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം കണക്കിലെടുത്താല്‍ ഇവിടെ ഭൂരിപക്ഷ സമുദായങ്ങളാണ് വിദ്യാഭ്യാസമേഖലയില്‍ പിന്നോക്കം നില്‍ക്കുന്നത്.

തുടര്‍ന്നും ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകവഴി ഭൂരിപക്ഷ വിഭാഗത്തോട് അവഗണന കാണിക്കാനാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

അതേസമയം ന്യൂനപക്ഷ പദവി നിലനില്‍ക്കുമെന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനുള്ള അവകാശം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വാശ്രയ നിയമവുമായി ബന്ധപ്പെട്ട് 25കേസുകളാണ് ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് പി.ആര്‍ രാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്.

വിജ്ഞാപനത്തിന്ശേഷം കേസ് തുടരാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അതിന് കാത്തുനില്‍ക്കേണ്ടതില്ലെന്നായിരുന്നു കോടതി നിര്‍ദ്ദേശം . സര്‍ക്കാറിന്റെ വാദം വെള്ളിയാഴ്ചയും തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+