കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ സിഡി: ഐജി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയ്ക്കെതിരെ പൊലീസ് കേസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: വ്യാജ സിഡി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഐജി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത ടി തച്ചങ്കരിയ്ക്കെതിരെ പകര്‍പ്പവകാശ നിയമപ്രകാരം പൊലീസ് കേസെടുത്തു.

ഇവരുടെ ഉടമസ്ഥതയില്‍ കൊച്ചിയിലെ തമ്മനത്തു പ്രവര്‍ത്തിക്കുന്ന റിയാന്‍ സ്റുഡിയോയില്‍ നടത്തിയ റെയ്ഡില്‍ വ്യാജ സിഡികള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.

മതിയായ രേഖകളില്ലാതെ പകര്‍ത്തിക്കൊണ്ടിരുന്ന നാല്‍പ്പതില്‍പ്പരം വ്യാജ സിഡികളാണ് ഇവിടെനിന്നും കണ്ടെടുത്തത്. വിധഗ്ദ പരിശോധനയ്ക്കായി സിഡികളുടെ പകര്‍പ്പ് പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാജ സിഡിയാണെന്ന പ്രഥമദൃഷ്ട്യാ സംശയത്തിന്റെ പുറത്താണ് പകര്‍പ്പവകാശ നിയമ പ്രകാരം അനിതയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡ് പകല്‍ മുഴുവന്‍ നീണ്ടുനിന്നു.

വൈശാലിയെന്ന ചിത്രം ഉള്‍പ്പെടെയുള്ള എട്ടോളം മലയാള സിനിമകളുടെ സിഡികളാണ് പിടിച്ചെടുത്തത്. പുതിയ തമിഴ് സിനികളും സംഗീത ആല്‍ബങ്ങളും ഇവയില്‍പ്പെടുന്നു. പിടിച്ചെടുത്ത സിഡികളുടെയെല്ലാം പകര്‍പ്പവകാശത്തിന്റെയും ജോബ്വര്‍ക്കിന്റെയും രേഖകളെല്ലാം മദ്രാസിലെ റിയാന്‍ സ്റുഡിയോയില്‍ ഉണ്ടെന്ന് സ്റുഡിയോ ജനറല്‍ മാനേജര്‍ ജോര്‍ജ് ജോസഫ് അറിയിച്ചു.

വ്യാഴാഴ്ച ഇതേസ്റുഡിയോയില്‍ റെയ്ഡ് നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആന്റി പൈറസി സെല്‍ തലവന്‍ ഐജി ഋഷിരാജ് സിംഗിനെ ഡിജിപി സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഋഷിരാജ് സിംഗിനുള്ള വിലക്ക് നീക്കാനാവശ്യപ്പെടുകയും പ്രശ്നത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച നടന്ന റെയ്ഡിന് ഈ സംഭവവുമായി ബന്ധമില്ലെന്ന് കമ്മിഷണറര്‍ പി. വിജയന്‍ അറിയിച്ചു. വെള്ളിയാഴ്ച കൊച്ചി നഗരത്തില്‍ 96 വിഡിയോ സിഡി കടകളില്‍ പൊലീസ് റെയ്ഡ് നടത്തി. ഇതില്‍ 22കടകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X