ക്യാംപസില്‍ വിദ്യാര്‍ത്ഥി സംഘനകള്‍ക്ക് വിലക്ക്
കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ യൂണിറ്റുകളുടെ പ്രവര്‍ത്തനം ഹൈക്കോടതി നിരോധിച്ചു. സംഘടാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതി ലഭിച്ചാല്‍ പൊലീസ് ഇടപെടണമെന്നും കോടതി ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ക്യാംപസ് രാഷ്ട്രീയം നിരോധിയ്ക്കുന്ന കോടതി ഉത്തരവും സര്‍വ്വകലാശാലാ പെരുമാറ്റച്ചട്ടങ്ങളും കര്‍ശനമായി നടപ്പിലാക്കാനും നിര്‍ദ്ദേശമുണ്ട്. ക്യാംപസില്‍ അനൗദ്യോഗിക യോഗങ്ങളും, സമരം, ഘരാവോ, ധര്‍ണ, എന്നിവ പാടില്ല. ചില സര്‍വ്വകലാശാലകളും കോളജുകളും ഇത് അവഗണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
കോടതി ഉത്തരവിനും സര്‍വ്വകലാശാലാ പെരുമാറ്റച്ചട്ടങ്ങള്‍ക്കും വിരുദ്ധമായി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിച്ചാല്‍ മാനേജ്മെന്റിന് പൊലീസിനെ സമീപിയ്ക്കാം. മാനേജ്മെന്റ് ആവശ്യപ്പെടുന്നത് പ്രകാരം പ്രശ്നത്തില്‍ പൊലീസ് ഇടപെട്ടില്ലെങ്കില്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കി നടപടിയെടുക്കും- കോടതി വ്യക്തമാക്കി.
മാല്യങ്കര എസ്.എന്‍.എം മാനേജന്‍, എസ്.എന്‍.എം കോളജ് പ്രിന്‍സിപ്പല്‍ , എസ്.എന്‍.എം മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജസ്റിസ് കെ. പത്മനാഭന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications