കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖഫ് ബോര്‍ഡ് കനിഞ്ഞു; ജാസിമിനും ലെനയ്ക്കും പ്രണയസാഫല്യം

  • By Staff
Google Oneindia Malayalam News

കൊച്ചി: വഖഫ് ബോര്‍ഡിന്റെ അനുമതിയോടെ മലയാളിയായ മുസ്ലിം യുവാവിനും ബള്‍ഗേറിയക്കാരിയായ യുവതിയ്ക്കും പ്രണയസാഫല്യം.

വധു വിദേശവനിതയാണെന്നതിന്റെ പേരില്‍ ജുമാ അത്ത് പള്ളിക്കമ്മിറ്റി വിവാഹത്തിന് അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് മുപ്പതുകാരനായ ഡോക്ടര്‍ ജാസിം മുഹമ്മദ് ബള്‍ഗേറിയന്‍ പെണ്‍കൊടിയായ ലെന ഉസുനാവയെ വിവാഹം കഴിക്കാനുള്ള അനുമതിയ്ക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി പരാതി വഖഫ് ബോര്‍ഡിന് കൈമാറി. വ്യാഴാഴ്ച ട്രീബ്യൂണല്‍ വിവാഹം നടത്തിക്കൊടുക്കാനും വിവാഹം രജിസ്ററില്‍രേഖപ്പെടുത്താനുംആവശ്യപ്പെട്ടുകൊണ്ട് പള്ളിക്കമ്മിറ്റിയ്ക്ക് നോട്ടീസ് നല്‍കി.

തൃശ്ശൂര്‍ ജില്ലയിലെ തൊയക്കാവിവെ നാലകത്ത് മുഹമ്മദലിയുടെയും കമറുന്നിസയുടെയും മകനാണ് ജാസിം. നിക്കാഹിനുള്ള അനുമതിയ്ക്കായി ജാസിമിന്റെ പിതാവ് മഹല്ല് കമ്മറ്റിയില്‍ പണമടയ്ക്കുകയും 19ന് ചടങ്ങ് നടത്തുന്നതിനും 20ന് സുഹൃദ്സല്‍ക്കാരം നടത്തുന്നതിനുമായി ഗുരുവായൂരില്‍ ഓഡിറ്റോറിയം ബുക്കുചെയ്യുകയും ചെയ്തിരുന്നു.

വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് സ്വദേശത്തും വിദേശത്തുമുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണക്കത്തുകളയയ്ക്കുകയും ചെയ്തു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരിക്കുന്നതിനിടെയാണ് വധു വിദേശിയായതിനാല്‍ നിക്കാഹ് നടത്താന്‍ പറ്റില്ലെന്ന് മഹല്ല് കമ്മിറ്റിയുടെ അറിയിപ്പ് വന്നത്. മാത്രമല്ല ലെനയുടെ പിതാവ് ക്രിസ്ത്യാനിയായതിനാല്‍ അവര്‍ക്ക് മുസ്ലിം ആചാരപ്രകാരം വിവാഹം നടത്താന്‍ പറ്റില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. താന്‍ മുസ്ലിം മതക്കാരിയാണെന്നതിനുള്ള എല്ലാ തെളിവുകളും ലെന ഹാജരാക്കിയിരുന്നെങ്കിലും കമ്മിറ്റി അത് കണക്കിലെടുത്തിരുന്നില്ല.

ഏഴുവര്‍ഷം മുമ്പ് ഉക്രെയിനില്‍ മെഡിസിന് പഠിക്കുന്ന കാലത്താണ് ജാസിമും ലെനയും പരിചയപ്പെടുന്നത്. പഠനത്തിന് ശേഷം ജാസിം ബ്രിട്ടനിലേയ്ക്ക് പോവുകയും ലെനയ്ക്ക് സ്കോട്ട്ലാന്റില്‍ ജോലികിട്ടുകയും ചെയ്തു. പിന്നീട് ഇരുവരും വിവാഹം രജിസ്റര്‍ ചെയ്തെങ്കിലും പരമ്പരാഗത രീതിയില്‍ വിവാഹിതരാകാനുള്ള ആഗ്രഹത്തെത്തുടര്‍ന്ന് നാട്ടില്‍വെച്ച് വീണ്ടും വിവാഹം നടത്താമെന്ന് തീരുമാനിയ്ക്കുകയായിരുന്നു.

ഇരുകുടുംബങ്ങളും ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിച്ചു. രണ്ടാഴ്ച മുമ്പാണ് ജാസിം നാട്ടിലെത്തിയത്. ലെനയും ബന്ധുവും വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു. വിസയുടെ പ്രശ്നം കാരണം ലെനയുടെ മാതാപിതാക്കള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X