കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയ്ക്ക് ശുപാര്‍ശക്കത്തയച്ച നടപടി ശരിയല്ല: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവന്തപുരം: ചീഫ് ജസ്റിസ് വി.കെ ബാലിയ്ക്ക് വേണ്ടി രാഷ്ട്രപതിയ്ക്ക് ശുപാര്‍ശക്കത്തയച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നടപടി ശരിയല്ലെന്ന് മുന്‍മുഖ്യമന്ത്രിയും എന്‍സിപിനേതാവുമായ കെ.കരുണാകരന്‍ അഭിപ്രായപ്പെട്ടു.

പത്തുവര്‍ഷത്തോളം ഞാന്‍ മുഖ്യമന്ത്രിയായിരുന്നു അക്കാലത്തൊന്നും ഇത്തരത്തിലൊരു കീഴ്വഴക്കം ഉണ്ടായിരുന്നില്ല. ഇത്തരം പ്രവണത ശരിയല്ല-അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസ് കുറേക്കൂടി കാര്യങ്ങള്‍ മനസ്സിലാക്കുകയും പഠിയ്ക്കുകയും വേണം. സംസ്ഥാത്ത് ഭരണം നടക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ ഐക്യമില്ല. മുമ്പ് കോണ്‍ഗ്രസ്സിനായിരുന്നു ഈ അവസ്ഥ. ഇപ്പോഴത് കമ്മ്യൂണിസ്റ് പാര്‍ട്ടിയെയും ബാധിച്ചിരിക്കുന്നു. ചീഫ് ജസ്റിനെ നാടുകടത്തുന്ന സമരരീതിയെ അനുകൂലിയ്ക്കുന്നവര്‍ക്ക് സമരത്തില്‍ തുടരാന്‍ അര്‍ഹതയില്ല-കരുണാകരന്‍ കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X