കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃതമായി സിനിമ പ്രദര്‍ശിപ്പിച്ച സൈറ്റിനെതിരെ കേസെടുത്തു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: തിയേറ്ററുകള്‍ പ്രദര്‍ശനത്തിലിരിക്കുന്ന മലയാള ചിത്രം അനധികൃതമായി ഇന്റര്‍നെറ്റ് വഴി പ്രദര്‍ശിപ്പിച്ച സ്വകാര്യ വെബ്സൈറ്റിനെതിരെ കേസ് രജിസ്റര്‍ ചെയ്തതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്യായ് അറിയിച്ചു.

റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രം പ്രദര്‍ശിപ്പിച്ച മല്ലുവുഡ്.നെറ്റ് എന്ന വെബ്സൈറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വെബ് സൈറ്റിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ചിത്രം വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ പി.വി ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് തിങ്കളാഴ്ച പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്.

നഗരത്തില്‍ നടക്കാവിലുള്ള ഒരു സൈബര്‍ കഫേയില്‍നിന്നും പൊലീസ് സൈറ്റിലുള്ള ചിത്രം റെക്കോര്‍ഡ് ചെയ്തു. ഇതാണ് കേസന്വേഷണത്തിനുള്ള പ്രധാന തെളിവായി ഉപയോഗിക്കുന്നത്- കമ്മിഷണര്‍ അറിയിച്ചു.

ഇതിനിടെ അനധികൃതമായി ചിത്രം പ്രദര്‍ശിപ്പിച്ചതിന് മല്ലുവുഡ്.നെറ്റ് ഉടമയ്ക്കെതിരെ വ്യാജ സിഡി നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ആന്റി പൈറസ് സെല്‍ നോഡല്‍ ഓഫീസര്‍ ഐജി ഋഷിരാജ് സിംഗ് അറിയിച്ചു.

മലയാള സനിമയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് ഈ വാര്‍ത്തയെന്നും വ്യാജ സിഡിയ്ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ സമയത്ത് ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും പി.വി ഗംഗാധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X