അഭിഭാഷകനായി സെബാസ്റ്യന്‍ പോള്‍ വീണ്ടും കോടതിയില്‍
കൊച്ചി: പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സെബാസ്റ്യന്‍ പോള്‍ എം.പി അഭിഭാഷകവേഷത്തില്‍ കോടതിയിലെത്തി.
തദ്ദേശസ്വയംഭരണമന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുള്‍പ്പെട്ട കോടതിയലക്ഷ്യക്കേസില്‍ തേജസ് ദിനപത്രത്തിന്റെ പ്രസാധകന് വേണ്ടിയാണ് സെബാസ്റ്യന്‍ പോള്‍ വീണ്ടും അഭിഭാഷക വേഷമണിഞ്ഞത്.
കോടതിയലക്ഷ്യക്കേസില്‍ തേജസ്, മാധ്യമം, രാഷ്ട്രദീപിക, മംഗളം എന്നീ ദിനപത്രങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. മാധ്യമസ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട കേസായതിനാല്‍ തനിയ്ക്ക് ഇതില്‍ പ്രത്യേക താല്‍പര്യമുണ്ട്. അതുകൊണ്ടാണ് കേസില്‍ അഭിഭാഷകനാകാനുള്ള പത്രസ്ഥാപനത്തിന്റെ ക്ഷണം സ്വീകരിച്ചത്- അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായ പത്രാധിപന്‍മാര്‍ ഇനി കോടതി ആവശ്യപ്പെടുന്നതുവരെ നേരിട്ട് വരേണ്ടതില്ലെന്നും അഭിഭാഷകര്‍ മുഖേന കേസ് നടപടികളില്‍ പങ്കെടുത്താല്‍ മതിയെന്നും കോടതി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications