കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് ഒറ്റനോട്ടത്തില്‍

  • By Staff
Google Oneindia Malayalam News

എല്ലാ നികുതികള്‍ക്കും ഒരു ശതമാനം വിദ്യാഭ്യാസ സെസ്.

കോര്‍പ്പറേറ്റ് ആദായനികുതിയില്‍ മാറ്റമില്ല.
വനിതകള്‍ക്കുള്ള ആദായനികുതി ഇളവ് പരിധി 1.45 ലക്ഷമാക്കി.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ആദായനികുതി ഇളവ് പരിധി 1.95 ലക്ഷമാക്കി.

ആദായനികുതി ഇളവ് പരിധി 1.1 ലക്ഷമായി ഉയര്‍ത്തി.
ഭക്ഷ്യഎണ്ണയുടെയും രത്നത്തിന്റെയും എക്സൈസ് തീരുവ കുറച്ചു.

വാച്ച്, ചെരിപ്പ്, കുട വില കുറയും.
പുകയില ഉള്‍പ്പെടാത്ത പാന്‍ മസാലയുടെ തീരുവ കുറച്ചു.
പുകയിലയുള്ള പാന്‍ മസാലക്കും സിഗരറ്റിനും തീരുവ വര്‍ദ്ധിപ്പിച്ചു.

സര്‍വീസ് നികുതി നിരക്കുകളില്‍ മാറ്റമില്ല.
വാച്ചുകള്‍ക്കും കുടയുടെ ഭാഗങ്ങള്‍ക്കും എക്സൈസ് തീരുവ അഞ്ച് ശതമാനമായി കുറച്ചു.
വാച്ച് ഡയലുകള്‍ക്ക് എക്സൈസ് തീരുവയില്ല.
സിഗരറ്റിനും ബീഡിക്കും വില കയടും.
കാര്‍ഷികേതര ഉത്പന്നങ്ങളുടെ കസ്റംസ് തീരുവ 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി.
മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ 7.5 ശതമാനമായി കുറച്ചു.

വാണിജ്യനികുതി മൂന്ന് ശതമാനത്തില്‍ നിന്ന് ശതമാനമാക്കി.
കുടയുടെ ഭാഗങ്ങള്‍ക്ക് എക്സൈസ് തീരുവ കുറച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ദില്ലി സര്‍ക്കാരിന് 350 കോടി നല്‍കും.
ഗ്രാമങ്ങളിലെ വൈദ്യുതീകരണത്തിന് 3893 കോടി.
കൈത്തറി മേഖലക്ക് 321 കോടി.

പ്രതിരോധ മേഖലക്ക് 96000 കോടി.
ഐടിഐകള്‍ സ്ഥാപിക്കുന്നതിന് 750 കോടി.
കേരളം, കര്‍ണാടകം, ഒറീസ എന്നിവിടങ്ങളിലെ കയര്‍മേഖലക്ക് 22.5 കോടി.
ഊര്‍ജോത്പാദനത്തില്‍ 7.5 ശതമാനം വളര്‍ച്ച.

മ്യൂച്വല്‍ ഫണ്ടുകള്‍ വഴി വ്യക്തികള്‍ വിദേശത്തു നിന്ന് നിക്ഷേപം നടത്തുന്നതിന് അനുവദിക്കും.
ഇ-ഭരണ ചെലവ് 719 കോടിയായി വര്‍ദ്ധിപ്പിച്ചു.
മുംബൈ ലോക നിലവാരത്തിലുള്ള സാമ്പത്തികകാര്യ നഗരമായി വികസിപ്പിക്കും.

വിനോദസഞ്ചാര അടിസ്ഥാന സൗകര്യ വികസനത്തിന് 520 കോടി.
നെയ്ത്തുകാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 321 കോടി.
തൊഴില്‍ ഉറപ്പ് പദ്ധതിക്ക് കീഴില്‍ 330 ജില്ലകള്‍.

സ്വര്‍ണ ജയന്തി നഗരവികസന പദ്ധതിക്ക് 3400 കോടി.
ആദ്മി ഭീമയോജന എന്ന പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് കീഴില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ഇന്‍ഷ്വറന്‍സ് കവറേജ്. പ്രീമിയത്തിന്റെ പകുതി സംസ്ഥാന സര്‍ക്കാരും പകുതി കേന്ദ്രസര്‍ക്കാരും അടയ്ക്കും.

നാല് സംസ്ഥാനങ്ങളിലെ 31 ജില്ലകള്‍ക്കായി കാര്‍ഷിക പാക്കേജ്. ഇതിനായി 16979 കോടി.
വളം സബ്സിഡിക്ക് 22452 കോടി.

കാലാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിക്കും. നബാര്‍ഡ് 5000 കോടി രൂപയുടെ റൂറല്‍ ബോണ്ടുകള്‍ പുറത്തിറക്കും. നബാര്‍ഡിന്റെ റൂറല്‍ ബോണ്ടുകള്‍ക്ക് നികുതിയിളവ്.

കാപ്പി, തേയില, റബ്ബര്‍ മേഖലകള്‍ക്ക് പ്രത്യേക ഫണ്ട്.
വിത്ത് ഉത്പാദനത്തിന് സ്വകാര്യ കമ്പനികളില്‍ നിന്ന് പദ്ധതികള്‍ ക്ഷണിക്കും.
ദേശീയ കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി തുടരും.
പോളിയോ നിര്‍മാര്‍ജനത്തിന് 1290 കോടി.
25,000 പുതിയ അംഗന്‍വാടികള്‍.

സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്ക് 8795 കോടി രൂപ.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 14365 കോടി.
ആയുര്‍വേദ കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍.

പട്ടികജാതി-പട്ടിക വര്‍ഗങ്ങള്‍ക്ക് 3271 കോടി രൂപ.
9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്.
എംഫില്‍, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്.

പൊതുവിതരണ സമ്പ്രദായം കമ്പ്യൂട്ടര്‍വത്കരിക്കും.
ദേശീയ സ്കോളര്‍ഷിപ്പ് സ്കീമിന് 750 കോടി രൂപ.

4 ശതമാനം കാര്‍ഷിക വളര്‍ച്ചാനിരക്ക് ലക്ഷ്യമിടുന്നു.
ആരോഗ്യമേഖലക്കുള്ള വിഹിതം 21.9 ശതമാനം വര്‍ദ്ധിപ്പിച്ചു. (മൊത്തം 15291 കോടി).
എയ്ഡ്സിനെതിരായ പദ്ധതിക്ക് 969 കോടി രൂപ.

വിദ്യാഭ്യാസത്തിനുള്ള വിഹിതം 34.3 ശതമാനം വര്‍ദ്ധിപ്പിച്ചു. (മൊത്തം 32352 കോടി)
ഭാരത്നിര്‍മാണ്‍ സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനശിലയായി തുടരും.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവും
ശരാശരി പണപ്പെരുപ്പം 5.2- 5.4 ശതമാനം

2006 ഡിസംബര്‍ വരെ 7.83 ലക്ഷം വീടുകള്‍ നിര്‍മിച്ചു.
പ്രതിശീര്‍ഷ വരുമാനം കഴിഞ്ഞ വര്‍ഷം 7.5 ശതമാനം ഉയര്‍ന്നു.

ബാങ്ക് വളര്‍ച്ചാനിരക്ക് ഫിബ്രവരി 26 വരെ 29.6 ശതമാനം കാര്‍ഷിക വളര്‍ച്ചാനിരക്ക് 2.3 ശതമാനം

യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ശരാശരി വളര്‍ച്ചാനിരക്ക് 8.6 ശതമാനം.
ആഭ്യന്തര ഉത്പാദനന വളര്‍ച്ചാനിരക്ക് 8.5 ശതമാനം.
സേവിംഗ്സ് നിരക്ക് 32.4 ശതമാനം

ദില്ലി: 2007-2008 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനകാര്യമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X