കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സ്ഥാപിയ്ക്കുകയെന്ന ആവശ്യത്തില്‍നിന്ന് സംസ്ഥാനം ഒരു കാരണവശാലും പിന്‍മാറുകയില്ലെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിയസഭയില്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ്- എമ്മിലെ റോഷി അഗസ്റിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇപ്പോഴത്തെ അണക്കെട്ട് സുരക്ഷിതമാല്ലാത്തതിനാല്‍ ഇതിന്റെ സമീപത്ത് താമസിയ്ക്കുന്നവര്‍ക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ട്. പുതിയ ഡാം നിര്‍മ്മിക്കാന്‍ 1979ല്‍ത്തന്നെ കേന്ദ്ര ജലകമ്മിഷന്‍ സ്ഥലം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ഇപ്പോഴത്തെ അണക്കെട്ടിന് 1300 അടി താഴെയാണ്.

ഈ സ്ഥലത്ത് തന്നെ പുതിയ അണക്കെട്ട് പണിയാനാണ് കേരളം ആവശ്യപ്പെടുന്നത്. ഇതിനായി പ്രാഥമിക പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെലവ് കണക്കാക്കുകയും ഇതിനകം തന്നെ ചെയ്തു കഴിഞ്ഞു- മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിയ്ക്കുന്നതിനായി സുപ്രിം കോടതി നിര്‍ദ്ദശപ്രകാരം നടന്ന ചര്‍ച്ചകളില്‍ നിന്ന് തമിഴ്നാട് ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X