തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ നിക്ഷേപകരെ പിന്തിരിപ്പിയ്ക്കുന്നു
കൊച്ചി: വിദേശനിക്ഷേപകരെ ആകര്‍ഷിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയായി വരുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും വിലങ്ങുതടിയാകുന്നു.
ദിനംപ്രതി നടക്കുന്ന ഹര്‍ത്താലുകള്‍ കേരളത്തിലെ ആയുര്‍വേദം, ഊര്‍ജം, ടൂറിസം എന്നീ രംഗങ്ങളില്‍ നിക്ഷേപം നടത്താന്‍ താല്പര്യം കാണിച്ച ആസ്ട്രിയയെ പുറകോട്ട് വലിയ്ക്കുകയാണെന്ന് സൗത്തേഷ്യയിലെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായുള്ള അംമ്പാസിഡര്‍ ജുട്ടാ സ്റീഫന്‍ ബസ്തി പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന്റെ 26-ാമത് വാര്‍ഷിക മാനേജ്മെന്റ് കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും ഇടയ്ക്കിടെ ആഹ്വാനം നല്‍കുന്ന ഹര്‍ത്താലുകല്‍ കാരണം ബിസിനസ് സംരംഭങ്ങള്‍ക്ക് കേരളം അനുയോജ്യമല്ലാതാകുന്നുവെന്നതാണ് ഇവരുടെ വിലയിരുത്തല്‍.
ആസ്ട്രിയയില്‍നിന്നും ഏതെങ്കിലും ഒരു ബിസിനസുകാരന്‍ വന്ന് മൂലധനനിക്ഷേപത്തിനായി ഏതെങ്കിലും സംസ്ഥാനത്തെക്കുറിച്ച് ചോദിച്ചാല്‍ രണ്ടാമതൊന്ന് ചിന്തിച്ചശേഷം മാത്രമേ കേരളത്തിന്റെ പേര് പറയുകയുളളൂ- വ്യാഴാഴ്ച സംസ്ഥാനത്ത് നടന്ന സിപിഐ-എംഎല്‍ ഹര്‍ത്താലിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് ബസ്തി പറഞ്ഞു.
ആസ്ട്രിയയില്‍ നിന്നും ഒട്ടേറെ വിനോദസഞ്ചാരികള്‍ ആയുര്‍വേദ ടൂറിസത്തില്‍ ആകൃഷ്ടരായി കേരളത്തില്‍ എത്തുന്നുണ്ട്. മികച്ച മനുഷ്യവിഭവശേഷിയും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും കേരളത്തിന്റെ പ്രധാന ഗുണങ്ങളാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ആഭ്യന്തര ഉല്പാദന വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് കേരളമാണ്- അവര്‍ പറഞ്ഞു.












Click it and Unblock the Notifications