Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമിടപാടുകാരെ നിയന്ത്രിക്കും: ധനമന്ത്രി

തിരുവനന്തപുരം:1958ലെ വായ്പാ നിയമം പരിഷ്കരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.സ്വകാര്യ പണമിടപാടുകാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പണമിടപാടുകാരുടെ ഇടയില്‍ കഴിഞ്ഞ അമ്പത് വര്‍ഷക്കാലത്തിനിടയ്ക്ക് ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പല രീതിയില്‍ ഇവര്‍ ജനങ്ങളില്‍ നിന്നും നിക്ഷേപമായി പണം സ്വീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ നിക്ഷേപം സ്വീകരിക്കുന്നതോടൊപ്പം ഇവര്‍ കൊള്ളപ്പലിശയ്ക്ക് വായ്പകളും നല്‍കാറുണ്ട്.

ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുന്നതിനും പണമിടപാടുകരെ നിയന്ത്രിക്കുന്നതിനും നിലവിലുള്ള നിയമം സമഗ്രമായി ഭേദഗതി ചെയ്യും. പുതിയ തലമുറയിലെ ബാങ്കുകള്‍ അനധികൃതമായ മാര്‍ഗങ്ങളിലൂടെ കുടിശ്ശിക പിരിക്കുന്നത് തടയുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രബജറ്റില്‍ എക്സൈസ് തീരുവ കൂട്ടിയതിനാല്‍ സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ഇത് നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+