കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളി ക്ഷേമം: ഇന്ത്യയും കുവൈത്തും ധാരണയിലെത്തി

  • By Staff
Google Oneindia Malayalam News

കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയും കുവൈത്ത് സാമൂഹ്യ ക്ഷേമ, തൊഴില്‍ മന്ത്രി ഷെയ്ഖ് സബാ അല്‍ഖാലിദ് അല്‍ അഹമ്മദ് അല്‍ സബായുമാണ് ചൊവ്വാഴ്ച കരാറില്‍ ഒപ്പുവെച്ചത്.

ഈയിടെ യുഎയുമായി ഒപ്പുവെച്ചതിന് സമാനാമായ കരാറാണിതെന്ന് വയലാര്‍ രവി പറഞ്ഞു. കുവൈത്തില്‍ ജോലിചെയ്യുന്ന 540,000 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളും സംരക്ഷണവും ഉറപ്പുവരത്തുന്നതിനും റിക്രൂട്മെന്റിലെ ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് കരാര്‍.

ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ കുവൈത്തിലേയ്ക്ക് കൊണ്ടുപോകുന്നത് സാമൂഹ്യ-തൊഴില്‍ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതിയോടു കൂടിയാക്കുന്നതിന് വേണ്ടി കരാറില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയേയ്ക്കും. ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരമാണ് ജോലിക്കാരെ അയയ്ക്കുന്നത്.

സൗദി അറേബ്യ, ബഹറൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി വൈകാതെ തന്നെ ഇത്തരം കരാറുകളില്‍ ഒപ്പുവെയ്ക്കുമെന്ന് പ്രവാസി കാര്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ മക്കള്‍ക്കായി ഉടന്‍തന്നെ ഒരു കോളജ് തുടങ്ങാന്‍ കേന്ദ്ര പ്രവാസി കാര്യമന്ത്രാലയം പദ്ധതിയിടുന്നുണ്ടെന്നും ഇതില്‍ 50 ശതമാനം സീറ്റുകല്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി സംവരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X