Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം തുറമുഖം: നിക്ഷേപക സംഗമം 17ന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി റീ ടെണ്ടര്‍ വിളിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ നിക്ഷേപ സംഗമം നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി എം.വിജയകുമാര്‍ അറിയിച്ചു.

പത്ത് വിദേശ കമ്പനികളടക്കം 30 കമ്പനികള്‍ ഏപ്രില്‍ 17 ചൊവ്വാഴ്ച നടക്കുന്ന നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റര്‍ ചെയ്തിട്ടുണ്ട്.

ദേശീയ അന്തര്‍ദേശീയ തലങ്ങളിലുള്ള 206 കമ്പനികളെയാണ് സര്‍ക്കാര്‍ ക്ഷണിച്ചിട്ടുള്ളത്. നല്ല പ്രതികരണമാണ് കമ്പനികളില്‍ നിന്നും കിട്ടുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ പങ്കെടുക്കുമെന്ന് അറിയിപ്പു വരുമെന്നാണ് പ്രതീക്ഷ. സെക്യൂരിറ്റി ക്ലിയറന്‍സിന് ശേഷമായിരിക്കും കമ്പനികള്‍ക്ക് ടെണ്ടര്‍ നല്‍കുക- വിജയകുമാര്‍ അറിയിച്ചു.

യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, തായ്ലാന്റ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികല്‍ പദ്ധതിയില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി 4360 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

ബിഒടി അടിസ്ഥാനത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. 1995 ല്‍ ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുതന്നെയായിരിക്കും നടപടികള്‍ മുന്നോട്ടുപോകുക.

കരാറിന് അന്തിമാനുമതി നല്‍കുന്നത് സുരക്ഷാ അനുമതിയ്ക്ക് വിധേയമായായിരിക്കും എന്ന നിബന്ധന മാത്രമാണ് പുതിയതായി ഉള്‍പ്പെടുത്തുക. സുരക്ഷാ പ്രശ്നങ്ങള്‍ മൂലം പദ്ധതി വൈകാതിരിക്കാന്‍ വേണ്ടിയാണ് ഈ നടപടി. ആഗോള ടെണ്ടര്‍ വിളിക്കുന്ന തീയതി നിക്ഷേപക സംഗമത്തിന് ശേഷം അറിയിക്കും- മന്ത്രി പറഞ്ഞു.

തുറമുഖത്തിന് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഈ വര്‍ഷം എട്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പദ്ധതിപ്രദേശത്തെ ജലം, വൈദ്യുതി വിതരണം മെച്ചപ്പെടുത്തുക, റെയില്‍, റോഡ് വികസനത്തിന്റെ സാധ്യതാ പഠനം നടത്തുക എന്നിവയ്ക്കുവേണ്ടിയാണ് ഈ തുക വിനിയോഗിയ്ക്കുക. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ റൈറ്റ്സിനാണ് സാധ്യതാ പഠനത്തിന്റെ ചുമതല- വിജയകുമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+