വാറ്റ് നികുതി ആദ്യവില്‍പനക്കാരില്‍ നിന്ന്
ദില്ലി : മൂല്യവര്‍ദ്ധിത നികുതി ആദ്യ വില്‍പനക്കാരില്‍ നിന്നും ഈടാക്കാനാവുന്ന തരത്തില്‍ നികുതി ഘടന പരിഷ്കരിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.
പരമാവധി വില്‍പന വില (എംആര്‍പി)യിന്മേല്‍ മൂല്യവര്‍ദ്ധിത നികുതി കോമ്പൗണ്ട് ചെയ്യാന്‍ ദില്ലിയില്‍ ചേര്‍ന്ന വാറ്റ് ഉന്നതാധികാര സമിതി യോഗം കേരളത്തിന് അനുവാദം നല്‍കി.
തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നും കമ്പനികള്‍ക്കും കച്ചവടക്കാര്‍ക്കും ഓപ്ഷന്‍ അനുവദിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. പുകയില, ബീഡി എന്നിവയെ നികുതിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയ നടപടിക്കും ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
എന്നാല്‍ സിഗരറ്റിന്റെ നിലവിലുളള സ്റോക്കു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിന് മാറ്റമില്ല. മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്നും നിലവിലുളള സിഗരറ്റിന്റെ സ്റോക്കിനെ ഒഴിവാക്കാനുളള അവസാന തീയതി നീട്ടുകയില്ല.
സിഗരറ്റ് സ്റോക്കിനുളള നികുതി സംബന്ധിച്ച് മൊത്തവിതരണക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ല.
ചര്‍ക്കുകളോടൊപ്പം സേവനങ്ങള്‍ക്കും നികുതി ഈടാക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്കും വിട്ടുകൊടുക്കണമെന്ന് യോഗത്തില്‍ ഐസക് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications