അഭയ കേസ്: രാസപരിശോധനാ റിപ്പോര്‍ട്ട് പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: അഭയ കൊലക്കേസില്‍ വിവാദമായ രാസപരിശോധനാഫലം രേഖപ്പെടുത്തിയ രജിസ്റര്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
ചീഫ് കെമിക്കല്‍ എക്സാമിനറുടെ ഓഫീസ് റെയ്ഡ് ചെയ്ത് റിപ്പോര്‍ട്ട് പിടിച്ചെടുക്കാനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്.
ചീഫ് കെമിക്കല്‍ എക്സാമിനറുടെ ഓഫീസ് നില്‍ക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള മ്യൂസിയം എസ്.ഐയ്ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്.
മരണത്തിന് മുമ്പ് സിസ്റര്‍ അഭയ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും ഇതു വ്യക്തമാക്കുന്ന രാസപരിശോധനാ റിപ്പോര്‍ട്ടില്‍ പിന്നീട് തിരുത്തില്‍ വരുത്തിയതാണെന്നും വാര്‍ത്തകള്‍വന്നിരുന്നു. ഇതേത്തുടര്‍ന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജോമോന്‍ പുത്തന്‍ പുരയ്ക്കലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications