ഉപ്പ് കുറുക്കാന്‍ ഉപ്പളങ്ങളുമായി കൊയിലാണ്ടി നഗരസഭ
മന്ദമംഗലം ചേരിക്കുഴി കടപ്പുറത്താണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇവിടത്തെ 42 സെന്റ് സ്ഥലത്ത് 21കളങ്ങളുണ്ടാക്കി കടല്‍വെള്ളം ശേഖരിച്ച് ഉപ്പു കുറുക്കുന്നതാണ് പദ്ധതി.
തമിഴ്‌നാട്ടിലെ ഉപ്പു കുറുക്കല്‍ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു വിജയിച്ചാല്‍ കൂടുതല്‍ പ്രദേശത്ത് ഉപ്പളങ്ങള്‍ ഉണ്ടാക്കി ഉപ്പു കുറുക്കാനാണ് നഗരസഭയുടെ പരിപാടി.
കടല്‍വെള്ളം 21 ഉപ്പളങ്ങളിലൂടെ കടത്തിവിട്ട് 21 ദിവസം കൊണ്ടാണ് ഉപ്പ് ഉണ്ടാക്കുന്നത്. ഉപ്പ് ഉണ്ടാക്കുന്നത് ഈസ്റ്റിന്ത്യാ കന്പനി നിരോധിച്ചതോടെയാണ് ഉപ്പു കുറുക്കല്‍ ഇല്ലാതായത്. ബ്രിട്ടീഷ് അധിനിവേശത്തിന് മുന്പ് കേരളത്തിലെ കടലോര ഗ്രാമങ്ങളില്‍ ലാഭമേറിയ ഉപജീവനമാര്‍ഗ്ഗമായിരുന്നു ഉപ്പു കുറുക്കല്‍.












Click it and Unblock the Notifications