Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം എസ്എടിയില്‍ നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കേസെടുത്ത കോടതി നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു.

ഒരു സ്വകാര്യ അന്യായത്തിന്മേല്‍ സര്‍ക്കാരിന്‍റെ വാദം കേള്‍ക്കാതെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത് ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മജിസ്ട്രേറ്റിന്‍റെ വിധി ഭരണഘടനാ ലംഘനമാണെന്ന് പിണറായി വിമര്‍ശിച്ചു. ഈ വിധി മാതൃകയാക്കിയാല്‍ കെഎസ്ആര്‍ടിസി ബസപകടത്തിന് ഗതാഗതമന്ത്രിയും മത്സ്യബന്ധനത്തിനിടയില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഫിഷറീസ് മന്ത്രിയും കേസില്‍ പ്രതിയാകുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും വിധിയെ രൂക്ഷമായി വിമര്‍ശിച്ചു. ലെജിസ്ലേച്ചറിന്‍റെ അധികാരത്തില്‍ ജുഡീഷ്യറി നടത്തുന്ന കയ്യേറ്റത്തിന്‍റെ അവസാനത്തെ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം വാദിക്കുന്നു.

കോടതികളും സര്‍ക്കാരും തമ്മിലുളള ബന്ധം നാള്‍ക്കുനാള്‍ വഷളാവുകയാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ആരും വിട്ടുകൊടുക്കാന്‍ തയ്യാറാവുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+