കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോസോഫ്റ്റില്‍ യാഹു ലയിക്കുന്നു?

  • By Staff
Google Oneindia Malayalam News

ദില്ലി: അണ്‍എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍, മുന്തിയ ആശുപത്രികള്‍, അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകള്‍ എന്നിവര്‍ക്ക്‌ മൂല്യവര്‍ധിത നികുതി സന്പ്രദായത്തിന്‌ കീഴില്‍ സേവന നികുതി ചുമത്താന്‍ വാറ്റ്‌ ഉന്നതാധികാര സമിതി തീരുമാനിച്ചു.

സര്‍ക്കാര്‍, എയ്‌ഡഡ്‌ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാലയങ്ങള്‍ ഒഴികെ, ഫീസിനത്തില്‍ പ്രതിവര്‍ഷം എട്ടുലക്ഷത്തില്‍ കൂടുതല്‍ വരുമാനമുളള സ്വാശ്രയ അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍,കോളെജുകള്‍പ്രൊഫഷനല്‍ കോളെജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന്‌ സേവന നികുതി ഈടാക്കും. എന്നാല്‍ സാധാരണക്കാരെ ബാധിക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത മേഖലകളെ സേവനനികുതിയില്‍ നിന്ന്‌ ഒഴിവാക്കും.

എയ്‌ഡഡ്‌, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥപനങ്ങളെയും ഒഴിവാക്കും. അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ തുടങ്ങി 44 സേവനമേഖലകളില്‍ നിന്നു നികുതി പിരിക്കാനാണു തീരുമാനം. ആശുപത്രികളെ ആഡംബര ആശുപത്രികളായി തരംതിരിക്കുന്നതടക്കം എല്ലാ മേഖലകളിലെയും കൃത്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും പിന്നീട്‌ തീരുമാനിക്കും. ആശുപത്രികളില്‍ ഡീലക്‌സ്‌ മുറികള്‍ക്കാണു നികുതി നല്‍കേണ്ടി വരിക.

പശ്ചിമബംഗാള്‍ ധനമന്ത്രി അസിംദാസ്‌ ഗുപ്‌തയുടെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട വാറ്റ്‌ ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ ധനമന്ത്രി തോമസ്‌ ഐസക്കും പങ്കെടുത്തിരുന്നു. ഈടാക്കേണ്ട സേവന നികുതി നിരക്ക്‌ പിന്നീട്‌ നിശ്ചയിക്കുമെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു.

വിദ്യാഭ്യാസ, ആരോഗ്യ, വിനോദ മേഖലകളെ സേവന നികുതിവലയില്‍ പെടുത്താന്‍ നേരത്തെ നടന്ന ഉന്നധാതികാര സമിതി യോഗം ധാരണയില്‍ എത്തിയിരുന്നു. പ്രത്യേക സാന്പത്തിക മേഖലക്കുളളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ-സംസ്‌കരണശാലകള്‍ ഒഴികെയുളള ഭവനസമുച്ചയങ്ങള്‍, കടകള്‍, പാര്‍ക്ക്‌ തുടങ്ങിയ വിനോദ കേന്ദ്രങ്ങള്‍ക്കും നികുതി ചുമത്തും.

സെസിനുളളില്‍ നിന്ന്‌ ആഭ്യന്തര വിപണിയില്‍ എത്തിക്കുന്ന ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവയായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യം ഉന്നതാധികാര സമിതി തളളി. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക്‌ സെസിന്‌ പുറത്തെ ആദ്യപോയന്റില്‍ വച്ച്‌ തന്നെ വാറ്റ്‌ ഈടാക്കും.

സേവന-ചരക്ക്‌ സംയോജിത നികുതി സംസ്ഥാനങ്ങള്‍ക്ക്‌ ഗുണകരമാവുന്ന വിധത്തില്‍ നടപ്പാക്കുന്നതിന്‌ ശുപാര്‍ശ സമര്‍പ്പിയ്ക്കാന്‍ സംസ്ഥാനതല സമിതിയെ നിയോഗിക്കും. അടുത്ത വാറ്റ്‌ സമിതി യോഗത്തില്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യും.

സ്വന്തം സംസ്ഥാനത്തേക്ക്‌ വ്യവസായികളെ ആകര്‍ഷിക്കാന്‍ വ്യവസായങ്ങള്‍ക്ക നികുതിയിളവ്‌ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയിലുളള അനാരോഗ്യകരമായ മല്‍സരം ഒഴിവാക്കണമെന്ന പൊതുധാരണയില്‍ ഉന്നതാധികാര സമിതി യോഗം എത്തിയതായും ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X