കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്സല്‍ വര്‍ഗീസ് വധം വ്യാജ ഏറ്റുമുട്ടല്‍: സിബിഐ

  • By Staff
Google Oneindia Malayalam News

കൊച്ചി: നക്സലൈറ്റ്‌ വര്‍ഗീസിനെ പൊലീസ് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് വര്‍ഗീസ് വധം അന്വേഷിക്കുന്ന സിബിഐ പ്രത്യേകകോടതിയെ അറിയിച്ചു.

മുന്‍ ഡിജിപി വിജയന്‍, മുന്‍ ഐജി ലക്ഷ്മണ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന്‌ സിബിഐ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വൈക്കം പുരുഷോത്തമന്‍നായര്‍ കോടതിയെ അറിയിച്ചു. വര്‍ഗീസ് പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ മരിച്ചതല്ലെന്നും പ്രതികള്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയതാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.

1970 ഫിബ്രവരി 18ന്‌ വര്‍ഗീസിനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ്‌ വിജയനും ലക്ഷ്മണയ്ക്കുമെതിരെ സിബിഐ കേസ്‌. വര്‍ഗീസിനെ മേലുദ്യോഗസ്ഥന്‍മാരുടെ നിര്‍ദേശ പ്രകാരം വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ആറ്‌ വര്‍ഷംമുമ്പ്‌ ഹൈക്കോടതി ഉത്തരവനുസരിച്ചാണിത്‌ സിബിഐ അന്വേഷണം ആരംഭിച്ചത്.

ഇതിനിടെ ഒന്നാം പ്രതി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ മരിച്ചു. ലക്ഷ്മണയുടെ ഉത്തരവുപ്രകാരം തിരുനെല്ലിവനത്തില്‍വച്ച്‌ താന്‍ വര്‍ഗീസിനെ വെടിവെച്ച്‌കൊലപ്പെടുത്തിയെന്ന്‌ രാമചന്ദ്രന്‍നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്‌മൂലവും നല്‍കിയിട്ടുണ്ട്‌. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളില്‍നിന്നും സിബിഐ തെളിവെടുത്തെന്നും കൊലപാതകത്തെക്കുറിച്ച്‌ വിജയനും അറിയാമെന്നുമാണ്‌ പ്രോസിക്യൂട്ടര്‍ വാദിച്ചത്‌. അതിനാല്‍ രണ്ടു പ്രതികളെയും കൊലക്കുറ്റത്തിന്‌ വിചാരണചെയ്യണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X