കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി സുധാകരന്‍ കോടതിയില്‍ ഹാജരായി

  • By Staff
Google Oneindia Malayalam News

ദില്ലി: സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മെയ്‌ 14ന്‌ സര്‍വ്വകക്ഷിയോഗം വിളിയ്‌ക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.

25 ശതമാനം സീറ്റില്‍ സാമ്പത്തിക സംവരണം നല്‍കാമെന്ന മെഡിക്കല്‍ മാനേജ്‌മെന്റുകളുെട നിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.

നിലവില്‍ 35ശതമാനം സംവരണം എന്നതാണ്‌ രീതി. ഇത്‌ മാനേജ്‌മെന്റുകളുടെ ഇഷ്ടാനുസരണം വെട്ടിച്ചുരുക്കുന്നത്‌ നല്ലരീതിയായിരിക്കില്ല. ന്യൂനപക്ഷ പദവി ലഭിയ്‌ക്കുന്ന സ്ഥാപനങ്ങള്‍ അതിന്റെ പ്രയോജനം സമുദായത്തിനായി വിനിയോഗിയ്‌ക്കുന്നുണ്ടോയെന്ന്‌ സ്വയം ആലോചിയ്‌ക്കണം.

ഓരോ വര്‍ഷവും ന്യൂനപക്ഷത്തിനായി ഇത്രശതമാനം സീറ്റുകള്‍ മാറ്റിവെയ്‌ക്കുമെന്ന്‌ അവര്‍ക്ക്‌ പറയാവുന്നതാണ്‌. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച്‌ വാചാലരാകുന്നവര്‍ കൂടുതല്‍ ശാസ്‌ത്രീയമായും യാഥാര്‍ത്ഥ്യബോധത്തോടെയും കാര്യങ്ങളെക്കുറിച്ച്‌ സംസാരിയ്‌ക്കണം- അദ്ദേഹം പറഞ്ഞു.

കേന്ദ്രമാനുഷികവിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗുമായി ബേബി ചര്‍ച്ച നടത്തി. കൊച്ചി സര്‍വ്വകലാശാലയെ ഐഐടി നിലവാരത്തിലേയ്‌ക്ക്‌ ഉയര്‍ത്തുമ്പോള്‍ സംസ്ഥാനത്തിന്‍രെ അവകാശം മാനിയ്‌ക്കണമെന്ന്‌ ചര്‍ച്ചയില്‍ ബേബി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മേഖലയിലെ ധനസഹായത്തിനുള്ള കേന്ദ്രമാനദണ്ഡങ്ങള്‍ കേരളത്തിന്‌ സഹായകരമല്ലെന്നും അത്‌ പരിഹരിയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X