Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ എന്‍ജനീയറിംഗ്: ഫീസ് ഘടന നിശ്ചയിച്ചു

കൊല്‍ക്കത്ത:ഭാര്യ സല്‍വാര്‍ ധരിയ്‌ക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ്‌ കോടതിയില്‍.

ബംഗാളിലെ പര്‍ഗാനാസ്‌ ജില്ലക്കാരനായ ദിബ്യേന്ദു ഭട്ടാചാര്യയാണ്‌ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഭാര്യ സല്‍വാര്‍ ധരിയ്‌ക്കരുതെന്ന്‌ ആവശ്യപ്പെട്ടത്‌.

താനൊരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമാണെന്നും തന്റെ കുടുംബാംഗങ്ങളൊന്നും സ്‌ത്രീകള്‍ സല്‍വാര്‍ ധരിയ്‌ക്കുന്നതിനോട്‌ യോജിയ്‌ക്കുന്നില്ലെന്നും അതുകൊണ്ട്‌ ഭാര്യ സാരിതന്നെ ധരിയ്‌ക്കണമെന്നും സല്‍വാര്‍ ധരിയ്ക്കുന്ന ഭാര്യയെ തനിയ്ക്കുവേണ്ടെന്നുമാണ് ദിബ്യേന്ദു ജസ്‌റ്റിസ്‌ പാര്‍ത്ഥ സഖാ ദത്തയോട്‌ വിശദീകരിച്ചത്‌.

സല്‍വാര്‍ ധരിയ്‌ക്കുന്നതിന്റെ പേരില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെയും മകളെയും വീട്ടില്‍ നിന്നു പുറത്താക്കിയെന്നാരോപിച്ചാണ്‌ ദുബ്യേന്ദുവിന്റെ ഭാര്യ രൂപാലി(26) കോടതിയെ സമീപിച്ചത്‌.

ഭര്‍തൃവീട്ടില്‍ നിന്നും പുറത്തായ രൂപാലി മാതാപിതാക്കള്‍ക്കൊപ്പം ഇപ്പോള്‍ കൊല്‍ക്കത്തയിലാണ്‌ താമസിയ്‌ക്കുന്നത്‌. കോടതി നടപടികള്‍ക്ക്‌ വന്നപ്പോഴും രൂപാലി സല്‍വാര്‍ തന്നെയാണ്‌ ധരിച്ചിരുന്നത്‌. അത്‌ ചൂണ്ടിക്കാട്ടിയാണ്‌ ഭര്‍ത്താവ്‌ അവര്‍ സാരി ധരിയ്‌ക്കണമെന്നും എങ്കില്‍ മാത്രമേ തന്റെ വീട്ടില്‍ കഴിയാന്‍ പറ്റുകയുള്ളുവെന്നും പറഞ്ഞത്‌.

എന്നാല്‍ ലക്ഷക്കണക്കിന്‌ ഇന്ത്യന്‍ സ്‌ത്രീകള്‍ ധരിയ്‌ക്കുന്ന വസ്‌ത്രമാണ്‌ സല്‍വാറെന്നും അത്‌ ധരിയ്‌ക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നുമായിരുന്നു ഇരുപക്ഷത്തിന്റെയും വാദം കേട്ട ജഡ്‌ജിയുടെ അഭിപ്രായം.

മാത്രമല്ല ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ വാശി പിടിച്ച്‌ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും ഭാര്യയെയും മകളെയും വീട്ടിലേയ്‌ക്ക്‌ കൊണ്ടുപോകണമെന്നും ജസ്‌റ്റിസ്‌ പാര്‍ത്ഥ ദിബ്യേന്ദുവിനോട്‌ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+