കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്

  • By Staff
Google Oneindia Malayalam News

ദില്ലി: സിപിഎം കേരള ഘടകത്തിലെ വിഭാഗീയത ഒരിക്കല്‍ക്കൂടി പൊളിറ്റ്‌ ബ്യൂറോയുടെ മുന്നിലെത്തുന്നു.

യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ദില്ലിയിലെത്തി.

പരമാവധി പരസ്‌പരം വിമര്‍ശിച്ച ശേഷമാണ്‌ വ്യാഴാഴ്‌ച ഇരുവരും ഒരേ വിമാനത്തില്‍ തിരുവനന്തപുരത്തുനിന്നും തിരിച്ചത്‌. ദില്ലയിലെത്തിയ ഇരുനേതാക്കള്‍ക്കും കേരളഹൗസില്‍പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലും ചേരിതിരിവ്‌ പ്രകടമായിരുന്നു.

മുഖ്യമന്ത്രിക്ക്‌ നല്‍കിയ സ്വീകരണത്തിനിടെ ചലച്ചിത്രനടന്‍ മമ്മൂട്ടിയ്‌ക്കെതിരെ മുദ്രാവാക്യമുയര്‍ന്നു. മൂന്നാറിലെ കയ്യേറ്റക്കാരന്‍ എന്നാണ്‌ മമ്മൂട്ടിയെ വി.എസ്‌ അനുഭാവികള്‍ വിശേഷിപ്പിച്ചത്‌. പിന്നാലെയെത്തിയ പിണറായി ഈ നടപടി ശുദ്ധ അസംബന്ധമാണെന്ന്‌ പ്രതികരിയ്‌ക്കുകയുമുണ്ടായി.

ഒരു വര്‍ഷം പിന്നിട്ട ഇടതുസര്‍ക്കാറിന്റെ ഭരണനേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്ന അവസരത്തില്‍ എത്രയോ വട്ടം ചര്‍ച്ചചെയ്‌ത്‌ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച വിഭാഗീയതയെന്ന പ്രശ്‌നം വീണ്ടും ചര്‍ച്ചയ്‌ക്കെത്തുന്നത്‌ സിപിഎം നേരിടുന്ന അപചയത്തിന്റെ സൂചനയാണെന്ന്‌ പരക്കെ വിലയിരുത്തപ്പെടുന്നുണ്ട്‌.

തങ്ങള്‍ കാര്യങ്ങള്‍ അറിയുന്നുണ്ടെന്നും ചര്‍ച്ചചെയ്‌തു കഴിഞ്ഞേ ഇക്കാര്യത്തില്‍ എന്തെങ്കിലും മറുപടി പറയാന്‍ കഴിയുകയുള്ളുവെന്നുമുള്ള പതിവുപല്ലവിയാണ്‌ പി.ബി അംഗം രാമചന്ദ്രന്‍ പിള്ളയുള്‍പ്പെടെയുള്ള നേതാക്കള്‍ വിഭാഗീയത സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കിയത്‌.

രണ്ടു ദിവസമായി ചേരുന്ന യോഗത്തില്‍ ഏത്‌ ദിവസമാണ്‌ കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കുവരുന്നതെന്ന്‌ തീരുമാനമായിട്ടില്ല. മൂന്നാറിലെ നടപടികള്‍ക്ക്‌ പാര്‍ട്ടിയില്‍ നിന്നുതന്നെയുണ്ടായ തിരിച്ചടിയും സ്‌മാര്‍ട്‌ സിറ്റികരാര്‍ സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുമായിരിക്കും വി.എസ്‌ ഉയര്‍ത്തിപ്പിടിയ്‌ക്കുന്ന പ്രശ്‌നങ്ങള്‍.

സംസ്ഥാനസമ്മേളനങ്ങള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി ജില്ലാ സമ്മേളനങ്ങള്‍ നടക്കാനിരിക്കേ തന്റെ പക്ഷക്കാരെ അച്ചടക്കനടപടിയിലൂടെ പുറത്താക്കുന്നതിനെതിരെയും വി.എസ്‌ പ്രതികരിക്കാനിടയുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X