കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമാര്‍ക്കറ്റില്‍ ഐടിക്കാര്‍ക്ക്‌ പ്രിയമേറുന്നു

  • By Staff
Google Oneindia Malayalam News

കളമശേരി: എലൂരിലെ ഉദ്യോഗമണ്ഡല്‍ ഫാക്ടില്‍ നിന്നു ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌ കളമശേരിയിലും പരിസരപ്രദേശങ്ങളിലും ജനങ്ങള്‍ അവശരായി. ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ട അഞ്ചു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്‌ച രാത്രി എട്ടര മണിയോടെ സള്‍ഫര്‍ ഡയോക്‌സൈഡ്‌ പ്ലാന്റിലാണ്‌ വാതക ചോര്‍ച്ചയുണ്ടായത്‌. സള്‍ഫര്‍ ഡയോക്‌സൈഡ്‌ വാതകമാണ്‌ ചോര്‍ന്നത്‌. തുടര്‍ന്ന്‌ രാത്രി 10.30ഓടെ ചോര്‍ച്ച തടഞ്ഞ്‌ പ്ലാന്റ്‌ പൂര്‍ണ്ണമായി അടച്ചു പൂട്ടിയതായി കളക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌ അറിയിച്ചു.

ഏലൂരിലും പരിസരപ്രദേശമായ കളമശേരിയിലും പുക നിറഞ്ഞ്‌ നിരവധി ആളുകള്‍ക്ക്‌ ഛര്‍ദ്ദിയും തലവേദനയും അനുഭവപ്പെട്ടു. കളമശേരി ഗ്ലാസ്‌ കോളനി, ചങ്ങന്പുഴ നഗര്‍, ചുളളിക്കാവ്‌, വാഴക്കാല, കാക്കനാട്‌, ഉണിച്ചിറ, പാലാരിവട്ടം, ഇടപ്പളളി, തൃക്കാക്കര എന്നീ പ്രദേശങ്ങളിലാണ്‌ പുകയുടെ കാഠിന്യം കൂടുതല്‍ അനുഭവപ്പെട്ടത്‌.

കണ്ണെരിച്ചിലും നെഞ്ചെരിച്ചിലും ചുമയും ശ്വാസതടസ്സവും ഛര്‍ദിയും മൂലം കുട്ടികളുള്‍പ്പെടെയുളളവര്‍ അവശരായി. പലരും ആശുപത്രികളില്‍ അഭയം തേടി.

വാതകത്തിന്റെ ഉറവിടമറിയാതെയും എവിടേയ്‌ക്കു രക്ഷപ്പെടണമെന്നറിയാതെയും നാട്ടുകാര്‍ പരക്കം പാഞ്ഞു. ഒട്ടേറെപ്പേര്‍ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ദേശീയപാതയും പരിസരങ്ങളും പുക കൊണ്ടു മൂടി.

വാതക ചോര്‍ച്ചയുടെ ഉറവിടമറിയാതെ പോലീസും മറ്റ്‌ ഉന്നതോദ്യോഗസ്ഥരും കുഴങ്ങി. ഒരു മണിക്കൂറിനു ശേഷമാണു ഫാക്ടില്‍ നിന്നാണു വാതക ചോര്‍ച്ചയെന്ന്‌ അധികൃതര്‍ക്കു മനസ്സിലായത്‌. അറ്റകുറ്റപ്പണികള്‍ക്ക്‌ ശേഷം ആസിഡ്‌ പ്ലാന്റ്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ്‌ വാതക ചോര്‍ച്ചയുണ്ടായത്‌.

മലിനീകരണ നിയന്ത്രണ ബോര്‍ഡുദ്യോഗസ്ഥര്‍ ഫാക്ടില്‍ കയറി പരിശോധന നടത്തി വിഷവാതക ചോര്‍ച്ച സ്ഥിരീകരിച്ചു. ഫയര്‍ഫോഴ്‌സ സ്ഥലത്തെത്തിയെങ്കിലും എന്തുചെയ്യണമെന്നറിയാതെ നിലകൊണ്ടു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന്‌ ഉറപ്പായതോടെ അവര്‍ മടങ്ങി.

എ.എം യൂസഫ്‌ എംഎല്‍എ, ജില്ലാ കളക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌, സിറ്റി പോലീസ്‌ കമ്മിഷണര്‍ മനോജ്‌ ഏബ്രഹാം എന്നിവരും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉന്നതോദ്യോഗസ്ഥരും സ്ഥലത്തെത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X