അഭയ: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് കോടതി
കൊച്ചി: ജൂലൈയ് 31ന് ശേഷം ഷൂട്ടിംഗ് നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍മാതാക്കളുടെ യോഗം തീരുമാനിച്ചതിനു പിറകേ അടുത്ത മാസം 15 മുതല്‍ പണിമുടക്കാന്‍ മാക്ടയും ഒരുങ്ങുന്നു. ഇതോടെ ചലച്ചിത്ര രംഗത്ത് വീണ്ടും പ്രതിസന്ധി രൂക്ഷമായി.
മാക്ട യോഗം മുന്നോട്ടു വച്ച വ്യവസ്ഥകള്‍ ജൂണ്‍ 10നകം അംഗീകരിച്ചില്ലെങ്കില്‍ ജൂണ്‍ 15 മുതല്‍ ഷൂട്ടിങ്ങും പോസ്‌റ്റ് പ്രൊഡക്ഷനുമടക്കമുളള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാനാണ് സിനിമ ടെക്‌നീഷ്യന്‍മാരുടെ സംഘടനയായ മാക്ട തീരുമാനിച്ചിരിക്കുന്നത്.
സിബി മലയിലിനെതിരായ നിരോധനം നീക്കുക, ബൈജു കൊട്ടാരക്കരയ്‌ക്കും തമ്പി കണ്ണന്താനത്തിനും എതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, ചെലവ് നിയന്ത്രിക്കാമെന്ന് സംവിധായകര്‍ എഴുതിക്കൊടുക്കണമെന്ന വ്യവസ്ഥ പിന്‍വലിക്കുക, ഡ്രൈവര്‍മാര്‍ക്കും ലൈറ്റ് ബോയ്‌സിനും വര്‍ധിച്ച ബാറ്റ നല്‍കുക തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍.
സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ ആറു മാസത്തേയ്‌ക്ക് പ്രദര്‍ശിപ്പിക്കരുതെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. പുതുമുഖങ്ങള്‍ക്കും രണ്ടാം നിര താരങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതിന് വേണ്ടിയാണിത്.
ഇവരുടെ സിനിമകള്‍ കുറഞ്ഞത് രണ്ടാഴ്‌ചയെങ്കിലും തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം. സിനിമാ നിര്‍മ്മാതാക്കള്‍ തന്നെയാണ് മുഴുവന്‍ ചിലവും വഹിക്കുന്നത്. അതുകൊണ്ട് സിനിമയുടെ ഉത്തരവാദിത്വവും നിര്‍മ്മാതാക്കള്‍ക്ക് തന്നെയാണ്.
എത്ര പണം ചെലവാക്കണമെന്ന് നിഞ്ചയിക്കേണ്ടതും അവര്‍ തന്നെയാണ്. ഇക്കാര്യങ്ങളെല്ലാം നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഉത്തരവാദിത്വമെല്ലാം സംവിധായകര്‍ക്കാണെന്ന് കാണിച്ച് ഒപ്പിട്ട് വാങ്ങുന്ന നിര്‍മ്മാതാക്കളുടെ രീതി അവസാനിപ്പിക്കണമെന്നും മാക്ട വ്യക്തമാക്കി.
സാങ്കതിക വിദഗ്‌ധര്‍ക്ക് വേതന വര്‍ധനവ് ആവശ്യപ്പെട്ട മാക്ട ഫെഡറേഷന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. മാക്ടയുടെ വിവിധ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് മലയാള സിനിമകളുടെ ഷൂട്ടിംഗ് ജൂലൈ 30 മുതല്‍ നിര്‍ത്തി വയ്ക്കുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബുധനാഴ്ച തിയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കും.












Click it and Unblock the Notifications