കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: പനിബാധിച്ച പത്തനംതിട്ടയില്‍ ആറും കോട്ടയം, എറണാകുളം ജില്ലകളില്‍ രണ്ടും, ആലപ്പുഴയില്‍ ഒരാളും മരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ പനി ബാധിച്ച മരിച്ചവരുടെ എണ്ണം 11 ആയി.

ചികിത്സയ്‌ക്കായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കിലും പനി കൂടുതല്‍ മേഖലകളിലേയ്‌ക്കു പടരുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. 18, 841 പേരാണ്‌ സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ച ആശുപത്രികളിലെത്തിയെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

തണ്ണിത്തോട് മൂഴിയില്‍ കോടിയാട്ട് മണിയന്‍ (55), കോന്നി ഇളകൊളളൂര്‍ കൊല്ലേത്ത് മേലേതില്‍ കെ.പി തങ്കപ്പനാചാരി(72), കൂടല്‍ അനുഭവില്‍ ശ്രീധരന്‍ (72), മാടമണ്‍ പൂവത്തുംമൂട് തുണ്ടുമണ്ണില്‍ രാജപ്പന്‍ (57), വയറന്‍മരുതി കൊല് ലന്‍പാറ കുപ്പത്തില്‍ ശിവാനന്ദന്‍ (67), സീതത്തോട് സീതക്കുഴി പട്ടണവേലില്‍ പരേതനായ ദാനിയേലിന്‍റെ ഭാര്യ റിട്ട. കെഎസ്ഇബി ജീവനക്കാരി ചിന്നമ്മ (70) എന്നിവരാണ് മരിച്ചത്.

കോട്ടയത്ത്‌ 6,154 പേരാണ്‌ ചികിത്സയ്‌ക്കായി എത്തിയത്‌. തിങ്കളാഴ്‌ച ചികിത്സയ്‌ക്കെത്തിയവരുടെ എണ്ണം 8,100 ആയിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ ചികിത്സയ്‌ക്കെത്തിയവരുടെ എണ്ണം കൂടി. തിങ്കളാഴ്‌ച 2,800 പേരാണു ചികിത്സ തേടിയെത്തിയതെങ്കില്‍ ചൊവാഴ്‌ച രോഗബാധിതരുടെ എണ്ണം 3,034 ആയിരുന്നു.

ചിക്കുന്‍ഗുനിയ രോഗലക്ഷണവുമായി 102 പേരും ചികിത്സതേടി. പനിബാധിച്ച്‌ 2,671 പേരാണ്‌ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സതേടിയത്‌. 127 പേര്‍ സ്വകാര്യ ആസ്പത്രിയിലെത്തി. ജില്ലയില്‍ പലഭാഗത്തും ഡെങ്കിപ്പനിയും കണ്ടെത്തി.

സംസ്ഥാനത്തു പനിബാധിതരുടെ എണ്ണത്തില്‍ കുറവ്‌ വന്നിട്ടുണ്ടെന്നും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യവകുപ്പ്‌ ഡയറ്‌കടര്‍ ടി.കെ കുട്ടമണി പറഞ്ഞു. പനി ബാധിച്ചു പത്തനംതിട്ട ജില്ലയില്‍ മരണം ഇതുവരെ ആരോഗ്യവകുപ്പു സ്ഥിരീകരിച്ചിട്ടില്ല. പനി ബാധിച്ചപ്പോള്‍ മറ്റ്‌ അസുഖമുണ്ടായിരുന്നവര്‍ക്ക്‌ അതു മൂര്‍ച്ഛിച്ചാണു മരണം സംഭവിച്ചതെന്നാണ്‌ ആരോഗ്യവകുപ്പിണ്റ്റെ വിലയിരുത്തല്‍.

കോട്ടയത്ത്‌ ഇതുവരെ 90705 ആളുകള്‍ വൈറല്‍പ്പനി ബാധിതരായി ചികിത്സ തേടിയിട്ടുണ്ടെന്നാണ്‌ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്‌. ഇതില്‍ 4,137 പേര്‍ക്കു ചിക്കുന്‍ ഗുനിയയുടെ രോഗലക്ഷണങ്ങള്‍ ഉളളതായി സംശയിക്കുന്നു.

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയവരുടെ എണ്ണത്തിലും കുറവുണ്ടായെന്നാണ്‌ ഔദ്യോഗിക അറിയിപ്പ്‌. ഇന്നലെ രണ്ടായിരത്തോളം പേരുടെ കുറവ്‌ ഉണ്ടായതായി ഡിഎംഒ പറഞ്ഞു.

മലയോര മേഖലകളിലേതു പോലെ തന്നെ ജില്ലയിലെ മറ്റ്‌ ഭാഗങ്ങളിലേക്കും പടരുന്നതായാണു സൂചന. ജില്ലയിലെ ഏറ്റുമാനൂര്‍, കുമാരനെല്ലൂര്‍, ആര്‍പ്പൂക്കര മേഖലകളിലും ചിക്കുന്‍ ഗുനിയ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. കിഴക്കന്‍ മേഖലയിലെ ജനജീവിതം ആകെ സ്‌തംഭനാവസ്ഥയിലാണ്‌.

തൊഴിലാളി മേഖലകളില്‍ പനി പടര്‍ന്നതോടെ തോട്ടങ്ങളിലും ജോലികള്‍ നടക്കാത്ത സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്‌. മുണ്ടക്കയത്തു 12 ലൈന്‍മാന്‍മാര്‍ പനിപിടിച്ചു കിടപ്പായതോടെ വൈദ്യുതി തടസ്സങ്ങള്‍ മാറ്റാനും കഴിയാത്ത സ്ഥിതിയാണ്‌. നഗരസഭാ അതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാതെയിട്ടു പകര്‍ച്ചവ്യാധിയും പൊതുജനത്തിനു ജീവാപായവും ഉണ്ടാകത്തക്ക രീതിയില്‍ പ്രവര്‍ത്തിച്ചതിന്‌ അടൂര്‍ നഗരസഭാ ചെയര്‍പഴ്സന്‍ അന്നമ്മ ഏബ്രഹാം, സെക്രട്ടറി പ്രേംലാല്‍, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ഐസക്‌, ആരോഗ്യ സ്റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി അംഗങ്ങളായ ശശികുമാര്‍, കോശി എന്നിവരെ പ്രതികളാക്കി അടൂര്‍ പൊലീസ്‌ ക്രിമിനല്‍ കേസെടുത്തു.

ജൂണ്‍ 2007 വരെ സംസ്ഥാനത്ത്‌ ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും ബാധിച്ച്‌ മരിച്ചവരുടെ കണക്ക്‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X