അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
കോട്ടയം: പകര്‍ച്ചപ്പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി ടിക്കറ്റിന് പണം നല്‍കേണ്ടെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി അറിയിച്ചു.
കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആസ്‌പത്രിയില്‍ സന്ദര്‍ശനം നടത്തിയശേഷം അറിയിച്ചതാണ് ഇക്കാര്യം. ഈ നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആസ്‌പത്രികള്‍ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു.
അടിയന്തിര സാഹചര്യം പരിഗണിച്ച് ആശുപത്രികളില്‍ ആവശ്യത്തിന് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഐഎംഎയുടെ സഹായത്തോടെ കാഞ്ഞിരപ്പള്ളിയില്‍ മെഡിക്കല്‍ ക്യാമ്പ് തുറക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയെക്കൂടാതെ കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ ജനറല്‍ ആര്‍.കെ.ശ്രീവാസ്‌തവയുടെ നേതൃത്വത്തിലുള്ള സംഘവും പകര്‍ച്ചപ്പനി ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
പത്തു ദിവസത്തിനകം രോഗം നിയന്ത്രണവിധേയമാക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. പനി പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.
പൂണെയിലെ കൊതുജന്യ രോഗ നിവാരണ സെല്‍ ജോയിന്റ് ഡയറക്ടര്‍മാരായ പി.കെ ശ്രീവാസ്‌തവ, ആര്‍.എസ് ശര്‍മ, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരുള്‍പ്പെട്ടതാണ് സംഘം. കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഘം എത്തിയത്.
വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സംഘങ്ങള്‍ ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കി. മുംബൈ എയര്‍ഫോഴ്‌സ് മെഡിക്കല്‍ സപ്ലൈയില്‍ നിന്ന് കൊണ്ടുവന്ന മരുന്നുകള്‍ പനിബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്‌തു തുടങ്ങി. പ്രത്യേക വിമാനത്തില്‍ ഞായറാഴ്‌ചയാണ് മരുന്നുകള്‍ തിരുവനന്തപുരത്ത് എത്തിച്ചത്.
പകര്‍ച്ചപ്പനിയെ നേരിടാന്‍ കേരളത്തിന് നാലുകോടി രൂപ അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് ഞായറാഴ്‌ച അറിയിച്ചിട്ടുണ്ട്. രോഗബാധയുള്ള ഓരോ ഗ്രാമത്തിനും പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ നല്‍കും.












Click it and Unblock the Notifications