അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: പകര്‍ച്ചപ്പനിബാധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച 14പേര്‍ മരിച്ചു.
ഇരുപത്തയ്യായിരത്തില്‍പ്പരംപേര്‍ പകര്‍ച്ചപ്പനിയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സതേടി.
കോട്ടയം ജില്ലയില്‍ എട്ടും ആലപ്പുഴയില്‍ രണ്ടും പത്തനംതിട്ട, കൊല്ലം, എറണാകുളം, വയനാടു ജില്ലകളില്‍ രോരുത്തരുമാണ് ഇന്നലെ പനിമൂലം മരിച്ചത്.
സംസ്ഥാനത്തു പനി ബാധിച്ചവരില്‍ ചിക്കുന്‍ഗുനിയ ഉണ്ടെന്നു സംശയിച്ച 8726 പേരില്‍ 165 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍ പനിബാധിച്ച് ചികിത്സതേടിയവരുടെ എണ്ണം: കോട്ടയം-10408, ഇടുക്കി- 2677, കോഴിക്കോട്-1245, കൊല്ലം-1800, തൃശ്ശൂര്‍-1806, ആലപ്പുഴ 1124, എറണാകുളം-3904, പാലക്കാട്-1328, പത്തനംതിട്ട-3030, മലപ്പുറം-1868.
ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തെ ആശുപത്രികളിലേക്കു രോഗികളുടെ പ്രവാഹമാണ്. പനി തുടങ്ങിയതിനുശേഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പനിബാധിതര്‍ ചികില്‍സ തേടിയെത്തിയത് ബുധനാഴ്ചയാണ് - 1154 പേര്‍. നാലുപേര്‍ക്കു ചിക്കുന്‍ഗുനിയ ലക്ഷണങ്ങളുണ്ട്.എറണാകുളം ജില്ലയില്‍ ഇന്നലെ 47 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ ചിക്കുന്‍ഗുനിയ ബാധിതരുടെ എണ്ണം അഞ്ഞൂറു കവിഞ്ഞു.
വവിധ ജില്ലകളില്‍ ചിക്കുന്‍ഗുനിയ സംശയിക്കുന്ന രോഗികളുടെ എണ്ണം: കോട്ടയം-130, ഇടുക്കി-26, കോഴിക്കോട്-03, തൃശ്ശൂര്‍-03, എറണാകുളം-47, ആലപ്പുഴ 04, പത്തനംതിട്ട-120.
കോട്ടയം ജില്ലയിലെ ഇടയിരിക്കപ്പുഴ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട ജില്ലയിലെ കാഞ്ഞേറ്റുംകര പ്രദേശങ്ങളില്‍ സൈന്യം ബുധനാഴ്ച മെഡിക്കല്‍ ക്യാമ്പ് നടത്തി.
ക്യാമ്പില്‍ രോഗികളുടെ വന്‍തിരക്കായിരുന്നു. പുണെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജിലെ മൂന്ന് വിദഗ്ദ്ധര്‍ കോട്ടയത്തെ സൈനിക സംഘത്തോടൊപ്പം ചേര്‍ന്നു. കേണല്‍ സതീഷ്‌കുമാര്‍, ലെഫ്.കേണല്‍ രാജേഷ്, ഡോ.റീന എന്നിവരാണ് പുണെയില്‍ നിന്നെത്തിയത്.
പനി, ചിക്കുന്‍ഗുനിയ ബാധിത മേഖലകളില്‍ സൈന്യം കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍നിന്നുള്ള വിദഗ്ദ്ധസംഘം മുണ്ടക്കയം, പറത്താനം മേഖലകളില്‍ പഠനം നടത്തി.












Click it and Unblock the Notifications