കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടി ദമ്പതികള്‍ക്കെതിരെ ശ്രീനഗര്‍ പൊലീസ്‌

  • By Staff
Google Oneindia Malayalam News

കാലിഫോര്‍ണിയ: സാങ്കേതിക തകരാറിനെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് സുനിത വില്യംസ് ഉള്‍പ്പെടെയുള്ള ഏഴ് ബഹിരാകാശ സഞ്ചാരികളുമായി അറ്റ്ലാന്‍റിസ് ഭൂമിയില്‍ തിരിച്ചിറങ്ങി.

വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം 1. 19ന്‌ എഡ്വേഡ്സ്‌ വ്യോമ താവളത്തിലെ ഇരുപത്തിരണ്ടാം നന്പര്‍ നമ്പര്‍ റണ്‍വേയിലേക്കാണ് അറ്റ്ലാന്‍റിസ് പറന്നിറങ്ങിയത്.

ഒരു ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ്‌ സുനിതയയും സംഘവും ഭൂമിയില്‍ തിരിച്ചെത്തുന്നത്‌. തിരിച്ചിറങ്ങാനായി വെള്ളിയാഴ്ച അറ്റ്ലാന്‍റിസിന് നല്‍കിയ മൂന്ന്‌ അവസരവും മോശം കാലാവസ്ഥ കാരണം പാഴായതിനെത്തുടര്‍ന്ന്‌ ലാന്‍ഡിങ്‌ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമാക്കുകയായിരുന്നു.

ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.48 ആയിരുന്നു പുതുതായി നിശ്ചയിച്ച ആദ്യ ലാന്‍ഡിങ്‌ സമയം. ഈ‍ശ്രമം ഉപേക്ഷിച്ചു. രണ്ടാമത്തേശ്രമത്തില്‍ അറ്റ്‌ലാന്റിസ്‌ വിജയം കണ്ടു.

കെന്നഡിയിലെ ശ്രമം ഉപേക്ഷിച്ച ശേഷം എഡ്വേഡ്സില്‍ ലാന്‍ഡ്‌ ചെയ്യാനായി ഇന്നലെ ഭ്രമണപഥത്തില്‍ വ്യതിയാനം വരുത്തിയിരുന്നു. എഡ്വേഡ്സില്‍ തെളിഞ്ഞ ആകാശമായിരുന്നതിനാല്‍ ലാന്‍ഡിങ്‌ സുരക്ഷിതവും എളുപ്പവുമായി.അന്‍പത്‌ ബഹിരാകാശ ഷട്ടിലുകള്‍ സുരക്ഷിതമായി ഇറങ്ങിയ ചരിത്രമാണ്‌ കാലിഫോര്‍ണിയയിലെ എഡ്വേഡ്സ്‌ വ്യോമ താവളത്തിന്റേത്‌. ഏറ്റവുമൊടുവില്‍ ഇവിടെ ഇറങ്ങിയ സ്പേസ്‌ ഷട്ടില്‍ ഡിസ്കവറിയായിരുന്നു- 2005ല്‍.

ജൂണ്‍ എട്ടിന്‌ വിക്ഷേപിക്കപ്പെട്ട അറ്റ്‌ലാന്റിസ്‌ പത്തിന്‌ ബഹിരാകാശത്തെ സ്റ്റേഷനിലെത്തി. പുതിയൊരു യാത്രികനെയും അറ്റ്‌ലാന്റിസ്‌ ബഹിരാകാശത്ത്‌ എത്തിച്ചു- ഫ്ലൈറ്റ്‌ എന്‍ജിനിയര്‍ ക്ലേയ് റ്റണ്‍ ആന്‍ഡേഴ്സന്‍. ഇന്ത്യന്‍‍ വംശജയായ സുനിത വില്യംസിന്‌ പകരക്കാരനായാണ്‌ ആന്‍ഡേഴ്സന്‍ ബഹിരാകാശത്ത് എത്തിയിരിക്കുന്നത്.

ഏറ്റവും കൂടുല്‍ കാലം ബഹിരാകാശത്ത്‌ കഴിഞ്ഞ വനിതയെന്ന ബഹുമതിയും സ്വന്തമാക്കിയാണ്‌ സുനിത സുരക്ഷിതയായി തിരിച്ചെത്തിയിരിക്കുന്നത്.

195 ദിവസമാണ്‌ സുനിത ബഹിരാകാശത്തെ സ്പേസ്‌ സ്റ്റേഷനില്‍ കഴിഞ്ഞത്‌. 188 ദിവസവും നാലു മണിക്കൂറും റഷ്യന്‍ സ്പേസ്‌ സ്റ്റേഷനായ മിറില്‍ കഴിഞ്ഞ അമേരിക്കക്കാരി ഷാനന്‍ ലൂസിഡിന്റെ റെക്കോര്‍ഡാണ്‌ സുനിത മറികടന്നത്‌.

സുനിത സുരക്ഷിതയായി തിരിച്ചെത്താന്‍ ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ അവരുടെ അച്ഛന്റെ നാടായ ജൂലാസനിലും ഗോധ്‌ര, ആനന്ദ്‌, ദഹോദ്‌ എന്നിവിടങ്ങളിലും നാട്ടുകാര്‍ പൂജകളും യാഗവും നടത്തി.

യുഎസില്‍ കുടിയേറിയ കാര്‍ഡിയോ തൊറാസിക്‌ സര്‍ജന്‍ ഡോ. ദീപക്‌ പാണ്ഡ്യയുടെ മൂത്തമകളാണു സുനിത. സ്‌ലാവ്‌ വംശജയായ ഉര്‍സുലയാണ്‌ അമ്മ. ദീന ഏക സഹോദരിയും. യുഎസില്‍ ഡപ്യൂട്ടി മാര്‍ഷലായ മൈക്ക്‌ വില്യംസാണു സുനിതയുടെ ഭര്‍ത്താവ്‌. സുനിത-മൈക്ക് ദന്പതികള്‍ക്ക് മക്കളില്ല.

വധിക്കപ്പെട്ട ഗുജറാത്ത്‌ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ അച്ഛന്‍ വിത്തല്‍ പാണ്ഡ്യയുടെ ഇളയ സഹോദരനാണു ഡോ. ദീപക്‌ പാണ്ഡ്യ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X