കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടിഡിഎഫ്‌സി രേഖകള്‍ കടത്താന്‍ ശ്രമിച്ച മാനേജര്‍ അറസ്‌റ്റില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെടിഡിഎഫ്‌സി ഓഫീസില്‍ നിന്നും അഴിമതി സംബന്ധിച്ച രേഖകള്‍ കടത്താന്‍ ശ്രമിച്ച ചീഫ്‌ മാനേജര്‍ ശ്രീധരന്‍ നായരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

സാമ്പത്തിക ഇടപാടുകളെ കുറിച്ച്‌ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്ന കേരള ട്രാന്‍സ്‌പോര്‍ട്ട്‌ ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ കോര്‍പറേഷന്‍(കെടിഡിഎഫ്‌സി) ഓഫീസില്‍ നിന്നുളള രേഖകളാണ്‌ ഇയാള്‍ കടത്താന്‍ ശ്രമിച്ചത്‌. ഒരു സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

ഉദ്യോഗസ്ഥര്‍ ഫയല്‍ കടത്തുന്നതറിഞ്ഞ്‌ എത്തിയ യുവജനതാദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ്‌ പോലീസ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. കുറച്ചു ഫയലുകള്‍ ഇവര്‍ വാഹനത്തില്‍ കടത്തി കൊണ്ടു പോകുകയും ചെയ്‌തിട്ടുണ്ട്‌.

അവധി ദിവസമായ ശനിയാഴ്‌ച ഓഫീസിലെത്തി ഇവര്‍ ഫയലുകള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. കെടിഡിഎഫ്‌സിയിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച നിര്‍ണ്ണായകമായ ഫയലുകളാണ്‌ കടത്താന്‍ ശ്രമിച്ചത്‌.

കെടിഡിഎഫ്സിയുടെ പേരില്‍ കോടികളുടെ വായ്‌പാ തിരിമറി നടത്തിയതിന് എംഡി രാജശ്രീ അജിത്തിനോട് വകുപ്പ് മന്ത്രി മാത്യു ടി. തോമസ് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇവരുടെ പക്കല്‍ നിന്ന് കൃത്യമായ വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗതാഗത സെക്രട്ടറിയോട് പ്രത്യേക അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തില്‍ എംഡിയുടെ അറിവോടെയാണ്‌ ഫയലുകള്‍ നീക്കിയത്‌ എന്നാണ്‌ പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകള്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷം കഴിഞ്ഞ ദിവസം ഇക്കാര്യത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന്‌ ആവശ്യമുന്നയിച്ചിരുന്നു.

ഇക്കാര്യം സഭയില്‍ പ്രതിപക്ഷ ബഹളത്തിനും കാരണമായി. കെടിഡിഎഫ്‌സിയുടെ കെട്ടിടത്തില്‍ റിലയന്‍സിന്‌ സ്ഥലം അനുവദിച്ചതടക്കമുളള കാര്യങ്ങളും വിവാദം സൃഷ്ടിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X