ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട് സുധാകരന്‍
കല്ലറ: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കോട്ടയം ജില്ലയിലെ പെരുമണ്‍തുരുത്ത് ദ്വീപ് നിവാസികള്‍ അവരുടെ പ്രിയപ്പെട്ട വിഭവം രുചിക്കുന്ന തിരക്കിലാണ് .
വേമ്പനാട് കായല്‍ കരയില്‍ താമസിക്കുന്ന പിന്നോക്കവിഭാഗത്തില്‍ പെട്ട് 50ഓളം കുടുംബങ്ങള്‍ കാലവര്‍ഷമാക്കുന്നതോടെ കായലില്‍ ഇറങ്ങുകയായി, എലികളെ പിടിക്കാന്‍. ഇതോടെ നദിതീരങ്ങളില്‍ വസിക്കുന്ന വാട്ടര്‍ റാറ്റ് എന്നറിയപ്പെടുന്ന എലികളുടെ സ്ഥിതി പരിതാപകരവുമായി.
മഴക്കാല രോഗങ്ങള്‍ പിടിപെടാതിരിക്കാനുളള ഉത്തമവിഭവമാണ് അവര്‍ക്ക് എലിയിറച്ചി. കൂര്‍ത്ത കുന്തമുപയോഗിച്ചാണ് ഇവര്‍ എലികളെ പിടിക്കുന്നത്. കൃഷിയാണ് ഇവരുടെ പ്രധാന ജീവിതമാര്‍ഗ്ഗമെങ്കില്‍ വേമ്പനാട് കായിലില്‍ നിന്ന് ജലഎലികളെ പിടിക്കലാണ് മഴക്കാലത്തെ ഇവരുടെ പ്രധാന പരിപാടി.
പിടികൂടുന്ന എലികളെ കൊന്ന് തൊലിയുരച്ച് കളഞ്ഞ് പിന്നീട് ചില പച്ചിലകളും സുഗന്ധവ്യഞ്‌ജനങ്ങളും ഇറച്ചിയില്‍ പുരട്ടി കഴിക്കുകയാണ് പതിവ്. വളരെ സ്വാദിഷ്ಠമായ വിഭവമാണിതെന്ന് ഇത് കഴിച്ചാല്‍ കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരിക്കുമെന്നും ഗ്രാമവാസിയായ ഓമന വിശ്വനാഥ് ഉറപ്പ് നല്‍കുന്നു.
മഴക്കാലത്ത് മറ്റ് ഭക്ഷ്യവസ്‌തുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുമ്പോള്‍ ഇവര്‍ ഇത്തരം ഭക്ഷണത്തെയാണ് ആശ്രയിക്കുകയെന്ന് ട്രോപിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സിലെ ഡോ. പുന്നന്‍ കുര്യന്‍ പറഞ്ഞു. ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ച് ഇവര്‍ക്ക് നല്ല ധാരണയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
താന്‍ ഇത് സംബന്ധിച്ച നടത്തിയ പಠനഭാഗമായി എലിയിറച്ചിയെ മാട്ടിറച്ചിയുമായി താരതമ്യം ചെയ്‌തപ്പോള്‍ മാട്ടിറച്ചിയെക്കാള്‍ കൂടുതല്‍ ധാതുലവണങ്ങളും, ജീവകങ്ങളും, കലോറിയും എലിയിറച്ചിയില്‍ കണ്ടെത്തിയെന്നും ഡോക്ടര്‍ അറിയിച്ചു.
ഇന്ത്യയില്‍ ഏകദേശം 40 തരം എലികളുണ്ട്. അതില്‍ 23 തരവും കേരളത്തില്‍ മാത്രമാണ് കാണപെടുന്നത്. അവര്‍ 260 തരം രോഗങ്ങള്‍ പടര്‍ത്തുകും ചെയ്യുന്നു.












Click it and Unblock the Notifications