Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി

അഹമ്മദാബാദ്‌: ആണ്‍കുട്ടികള്‍ക്ക്‌ ജന്മം നല്‍കാത്തതില്‍ കുപിതനായ ഭര്‍ത്താവ്‌ ഭാര്യമാരെയും പെണ്‍കുഞ്ഞിനെയും പീഡിപ്പിക്കുന്നു.

ആദ്യഭാര്യ ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തതിനെത്തുടര്‍ന്ന്‌ രഹസ്യമായി രണ്ടാമതും വിവാഹം ചെയ്‌ത രാജേഷ്‌ രജപുത്‌ ആണ്‌ പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ പീഡനം തുടരുന്നത്‌.

കഴിഞ്ഞ ഒന്‍പത്‌ വര്‍ഷമായി ആണ്‍കുട്ടിയ്‌ക്ക്‌ ജന്മം നല്‍കാത്തതിന്റെ പേരില്‍ താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന്‌ രാജേഷിന്റെ ആദ്യഭാര്യ സുനിത പറയുന്നു. വിവാഹ ശേഷം സുനിത ആറു തവണ ഗര്‍ഭം ധരിച്ചു. എന്നാല്‍ പെണ്‍കുട്ടിയാണെന്ന്‌ മനസ്സിലായതിനെത്തുടര്‍ന്ന്‌ ഓരോ തവണയും രാജേഷ്‌ സുനിതയുടെ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നുവത്രേ.

ഇതിനുപുറമേ കഴുത്തുഞെരിച്ച്‌ കൊല്ലാന്‍ നോക്കുക, വൈദ്യുതാഘാതമേല്‍പ്പിക്കുക തുടങ്ങിയ പീഡനങ്ങളും രാജേഷ്‌ സുനിതയ്‌ക്കെതിരെ നടത്താറുണ്ടത്രേ. ഇപ്പോള്‍ ഏഴാമതും ഗര്‍ഭം ധരിച്ചിരിക്കുന്ന സുനിത ആ കുഞ്ഞിനെയെങ്കിലും സ്വന്തമാക്കാനായി ഗാന്ധിനഗറിന്‌ സമീപം കസ്‌തൂര്‍ബാ ട്രസ്റ്റിന്‌ കീഴിലുള്ള അഗതി മന്ദിരത്തില്‍ അഭയം തേടിയിരിക്കുകയാണ്‌.

രാജേഷിന്റെ രണ്ടാം ഭാര്യ കാജലും ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ ഇതേ അഗതി മന്ദിരത്തില്‍ത്തന്നെ താമസിച്ചുവരുകയാണ്‌. സുനിതയ്‌ക്ക്‌ ആണ്‍കുഞ്ഞ്‌ ജനിയ്‌ക്കാത്തതിനെത്തുടര്‍ന്ന്‌ രാജേഷ്‌ ഒന്നരവര്‍ഷം മുമ്പാണ്‌ കാജലിനെ വിവാഹം ചെയ്‌തത്‌. പക്ഷേ കാജലിനും ആദ്യം ജനിച്ചത്‌ പെണ്‍കുഞ്ഞായിരുന്നു.

തുടര്‍ന്ന്‌ ഇയാള്‍ രണ്ടാംഭാര്യയ്‌ക്കും കുട്ടിയ്‌ക്കുമെതിരെ പീഡനം തുടങ്ങി. ആണ്‍കുഞ്ഞിനെത്തന്നില്ലെങ്കില്‍ കൊന്നുകളയുമെന്നാണത്രേ രാജേഷ്‌ കാജലിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്‌. ഒപ്പം കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്‌. കുഞ്ഞിന്റെയും തന്റെയും ജീവന്‍ രക്ഷിയ്‌ക്കാനായാണ്‌ കാജല്‍ വീടുവിട്ട്‌ പോന്നത്‌.

അഗതി മന്ദിരത്തില്‍ ഈ രണ്ട്‌ സ്‌ത്രീകളും സുരക്ഷിതരാണെന്ന് കസ്‌തൂര്‍ബാ ട്രസ്റ്റ്‌ മേധാവി പ്രതിമ പാണ്ഡ്യ പറയുന്നു. ഇവര്‍ ഇരുവരും സാമ്പത്തികമായി മെച്ചപ്പെടുന്നതുവരെ ഇവര്‍ ഇവിടെ സുരക്ഷിതരാണ്‌. പക്ഷേ ഇത്രയും ക്രൂരമായ രീതിയില്‍ പീഡനം നടത്തിയ ഇവരുടെ ഭര്‍ത്താവ്‌ ശിക്ഷിയ്‌ക്കപ്പെടണം. വഡോദര പൊലീസില്‍ ഇതിനകം തന്നെ രാജേഷിനെതിരെ പരാതി നല്‍കിയിട്ടുണ്ട്‌- അവര്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+