Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടയെന്നു കരുതിയെടുത്തത് സ്‌ത്രീയുടെ വലതുകൈ

പാലക്കാട്‌: കഴിഞ്ഞ ദിവസങ്ങളിലായി പൂടൂരിലും കടുന്തിരുത്തിയിലും നിന്ന് ലഭിച്ചത് ഒരേ സ്ത്രീയുടെ ശരീരഭാഗങ്ങളാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

പൂടൂരില്‍ നിന്ന് കിട്ടിയ ശരീരഭാഗങ്ങളില്‍ ഒന്ന് വലതു കൈയുടെ മുട്ടിന് മുകളിലുളള ഭാഗമാണ്. തുടയെന്ന് കരുതിയാണ് പോലീസ് ഇത് കസ്റ്റഡിയിലെടുത്തത്. മറ്റേ ഭാഗം ഇടതു കാലിന്‍റെ മുട്ടിന് താഴെ പാദത്തിന് മുകളിലുളള ഭാഗമാണെന്നും പോലീസ് അറിയിച്ചു.

അഞ്ചടിക്കു മേല്‍ ഉയരവും 21- 40 നുമിടയില്‍ വയസ്സുമുള്ള വെളുത്ത സ്‌ത്രീയാണു കൊല്ലപ്പെട്ടിരിക്കുന്നതെന്നാണു നിഗമനം. 165 സെന്‍റിമീറ്ററിനടുത്ത് ഉയരമുള്ള സ്‌ത്രീക്ക്‌ 70കിലോ വരെ തൂക്കമുണ്ടായിരുന്നുവെന്നാണ്‌ വിലയിരുത്തല്‍. പ്രസവിച്ചതിന്‍റെയും പ്രസവം നിര്‍ത്തിയതിന്‍റെയും തെളിവുകളും ലഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളില്‍ കൊലപാതകം നടന്നിട്ടുണ്ടെന്നും കൊലയ്ക്ക് മുന്‍പ് മാനഭംഗം നടന്നുവോയെന്നും പറയാനാവില്ലെന്നും പോലീസ് അറിയിച്ചു. കഴുത്തും ശരീരഭാഗങ്ങളും അറുത്തു മാറ്റാന്‍ മൂര്‍ച്ചയേറിയ ആയുധമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ശരീരശാസ്‌ത്രത്തില്‍ അറിവും നല്ല വൈദഗ്ധ്യവുമുള്ള വ്യക്‌തി തന്നെയാണ്‌ ഇതു ചെയ്‌തിരിക്കുന്നതെന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+