വിഎസ് പക്ഷം പോരിനുറച്ച്
ബാംഗ്ലൂര്‍: പത്താംതരം വരെ മാത്രം പഠിച്ച ഹേമലത നാല് പാന്‍കാര്‍ഡുകളും 13 തിരിച്ചറിയല്‍ കാര്‍ഡുകളും, 14 ഡെബിറ്റ് കാര്‍ഡുകളുമായി ഹൈടെക് രീതിയില്‍ത്തന്നെയാണ് തട്ടിപ്പിനിറങ്ങിയത്.
ഇവയെല്ലാമുപയോഗിച്ച് ബാംഗ്ലൂര്‍ സ്വദേശിയായ ഈ 27കാരി പറ്റിച്ചത് രണ്ട് മുമ്പന്‍ സ്വകാര്യ ബാങ്കുകളെയാണ്. ഐടി ഭീമനായ വിപ്രോയില്‍ നിന്നുള്ള ഏഴ് അപ്പോയിന്റ്‌മെന്റ് ലെറ്ററുകളും ഐന്‍ജി വൈശ്യ, എച്ച്‌ഡിഎഫ്‌സി എന്നീ ബാങ്കുകളില്‍ നിന്നുള്ള പതിനാല് വ്യത്യസ്ഥ അക്കൗണ്ട് ബുക്കുകള്‍ തുടങ്ങി വ്യാജരേഖകളുടെ ഒരു കൂമ്പാരം തന്നെയാണ് ഹേമലത തന്റെ ഇടപാടുകള്‍ക്കായി തയ്യാറാക്കിവെച്ചിരിക്കുന്നത്.
രണ്ടു ബാങ്കുകളില്‍ നിന്നായി ഹേമലത തട്ടിയെടുത്ത തുകനോക്കുമ്പോള്‍ ഈ രേഖകളുടെ എണ്ണമെല്ലാം വളരെ നിസ്സാരമാണെന്നാണ് പൊലീസ് പറയുന്നത്. ഐസിഐസി, സിറ്റിബാങ്ക് എന്നിവിടങ്ങളില്‍ നിന്നായി 64 ലക്ഷം രൂപയാണ് ഈ യുവതി തട്ടിയെടുത്തത്. ഇവരുടെ അസിസ്റ്റന്റ് എന്ന് പറയപ്പെടുന്ന സുരേഷ് എന്നയാള്‍ വഴിയാണ് ഇടപാടുകളെല്ലാം നടത്തിയത്- ഡിസിപി ബിഎന്‍എസ് റെഡ്ഡി പറഞ്ഞു.
ഉദ്യോഗസ്ഥകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പെയിംഗ് ഗെസ്റ്റ് സൗകര്യം നല്‍കുന്ന ഹേമലത ഇവിടെ ചേരാനെത്തുന്നവരില്‍ നിന്നെല്ലാം ഫോട്ടോകള്‍ വാങ്ങിയ്‌ക്കുന്നുണ്ട്. ഇവയെല്ലാം ഉപയോഗിച്ചാണത്രേ ഹേമലത വളരെ ആസൂത്രിതമായി കാര്യങ്ങള്‍ നീക്കിയത്. ഡ്രൈവിംഗ് ലൈസന്‍സ്, വിസിറ്റിംഗ് കാര്‍ഡ്, എന്നിവയെല്ലാം ഉപയോഗിച്ചാണ് ബാങ്ക് ഏജന്റുമാരെ പറ്റിച്ച് ഹൈടെക് സ്റ്റൈലില്‍ ഹേമലത തട്ടിപ്പ് നടത്തുന്നത്.
ചൊവ്വാഴ്‌ചയാണ് ഇവര്‍ പൊലീസ് പിടിയിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420 വകുപ്പു വ്യാജ വിലാസമുണ്ടാക്കല്‍, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി ബാംഗ്ലൂര്‍ സെന്‍ട്രല്‍ പൊലീസ് ഹേമലതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഇവരില്‍ നിന്നും പ്രിന്ററുകള്‍, സ്‌കാനറുകള്‍, പാസ്‌ബുക്കുകള്‍, ചെക്ക്‌ബുക്കുകള്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ വ്യാജരേഖകള്‍ എന്നുതുടങ്ങി നിരവധി വസ്‌തുക്കള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒപ്പം എല്ലാ ബാങ്കിലും ഇവര്‍ക്കുള്ള അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിക്കുകയും ചെയ്‌തു.
ബാങ്കുകള്‍ മിക്കപ്പോഴും പുറത്തുനിന്നുള്ള ഏജന്റുമാര്‍ മുഖാന്തിരമാണ് പണമിടപാടുകള്‍ നടത്തുന്നത്. ഇതാണ് ഹേമലതയ്‌ക്ക് സഹായകമായതെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications