കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

  • By Staff
Google Oneindia Malayalam News

ഇന്ത്യയുടെ മുന്‍നിര ലോക്കല്‍ സെര്‍ച്ച്‌ കമ്പനിയായ ജസ്റ്റ്‌ ഡയല്‍ സര്‍വ്വീസിസ്‌ ഇനി സേവനങ്ങള്‍ മൊബൈല്‍ രംഗത്തെയ്‌ക്കും വ്യാപിക്കുന്നു. ഏറ്റവും വേഗതയേറിയ പ്രാദേശിക സെര്‍ച്ച്‌ എഞ്ചിന്‍ സേവനത്തിന് () കന്പനി തുടക്കമിട്ട് കഴിഞ്ഞു. രാജ്യത്തെ പ്രമുഖ പട്ടണങ്ങളിലെ പ്രാദേശികമായ എന്ത്‌ വിവരം ഞൊടിയിടെ മൊബൈല്‍ വഴി ലഭിക്കാന്‍ സഹായിക്കുന്ന സേവനമാണ്‌ വഴി ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാവുക.

ഉദ്യോഗസംബന്ധമായും മറ്റും ധാരാളം യാത്ര ചെയ്യേണ്ടവര്‍ക്ക്‌ വളരെ ഉപകാരപ്പെടുന്ന സേവനമാണിത്‌. ഉപയോക്താവിന്‌ അറിയേണ്ട എന്ത്‌ വിവരവും നിമിഷങ്ങള്‍ക്കുളളില്‍ ലഭിച്ചിരിക്കും. അഞ്ച്‌ പത്ത്‌ നിമിഷങ്ങള്‍ക്കകം മൊബൈലില്‍ ഉപയോക്താവ്‌ തേടുന്ന വിവരങ്ങള്‍ അടങ്ങിയ വെബ്‌ പേജ്‌ ദൃശ്യമാവും. ജിപിആര്‍എസ്‌ സംവിധാനമുളള ഹാന്‍ഡ്‌സെറ്റുകളിലും ഇവ ലഭിക്കും. ഉപയോക്താവിന്‌ ആവശ്യമായ വിവരങ്ങള്‍, അത്‌ സ്ഥാപനം/നാമം, ഉല്‍പന്നം/സേവനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നതിനാല്‍ ഉപഭോക്താവിന്‌ മുന്നില്‍ നിരവധി ഓപ്ഷനുകളുണ്ട്.

ഉദാഹരണമായി മുംബൈയിലെ പ്രാന്തപ്രദേശങ്ങളിലെ ഹോട്ടലുകളെ കുറിച്ചുളള വിവരം തേടുന്ന ഒരു ഉപയോക്താവിന് മുന്നില്‍ ആ സ്ഥലത്തെ ഹോട്ടലുകളുടെ വിവരങ്ങളടങ്ങിയ പേജ് ദൃശ്യമാവുന്നു. അതില്‍ ഉപയോക്താവിന് വേണ്ട് വിവരം, അത് വില സംബന്ധമായതോ, അതോ ഹോട്ടലില്‍ ലഭ്യമായ സൗകര്യങ്ങള്‍ , വിഭവങ്ങള്‍ എന്നിവയെ കുറിച്ചാണോ അറിയേണ്ടതെങ്കില്‍ അത് തുടങ്ങി നിരവധി ഓപ്ഷനുകള്‍ ലഭിക്കുന്നു. ഇതില്‍ എന്ത് വിവരമാണ് ആവശ്യമെങ്കില്‍ അത് ലഭിക്കും.

ഒട്ടും സമയനഷ്ടമില്ലാതെ ഉപയോഗിക്കാന്‍ പാകത്തിനാണ് ജസ്റ്റ് ഡയല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരുപേജില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പോകാന്‍ ക്ലിക്കു ചെയ്താല്‍ മാത്രം മതി. ഇത് ഉപഭോക്താവിന് വളരെ സൗകര്യമാണ്. പേജുകള്‍ ലഘുവായതിനാല്‍ വേഗത്തില്‍ സെര്‍ച്ച് ചെയ്യാനുമാകും.

പാഡില്‍ തെളിയുന്ന നമ്പരിലേയ്ക്ക് നേരിട്ട് ഫോണ്‍ ചെയ്യാനുളള സൗകര്യവും ജസ്റ്റ് ഡയല്‍ നല്‍കുന്നു. വാസസ്ഥലത്തിനും വ്യാപാരസ്ഥലത്തിനും പ്രത്യേകം ജിയോ കോഡ് നല്‍കിയാല്‍ ഓരോ കോഡും സൂചിപ്പിക്കുന്ന പ്രദേശത്തെ വിവരങ്ങള്‍ ലഭ്യമാക്കുന്നതും മറ്റൊരു സവിശേഷതയാണ്.

ജസ്‌റ്റ്‌ ഡയല്‍ ലോക്കല്‍ സെര്‍ച്ചിന്റെ മറ്റ്‌ സേവനങ്ങള്‍

ഇന്റര്‍നെറ്റ്‌ - 40 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണ്‌. ആഗ്ര, അഹമ്മദാബാദ്‌, ബാംഗ്ലൂര്‍, ബോപ്പാല്‍, ചണ്ഡീഗഡ്‌, ചെന്നൈ, കോയ്‌മ്പത്തൂര്‍, ദില്ലി, എറണാകുളം, ഗോവ, ഹൂബ്ലി, ഹൈദര്‍ബാദ്‌, ഇന്‍ഡോര്‍, ജയ്‌പ്പൂര്‍, ജലന്തര്‍, ജംഷ്‌ഡപൂര്‍, ജോദ്‌പൂര്‍, കാന്‍പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, ലുധിയാന, മധുര, മംഗലാപുരം, മുംബൈ, മൈസൂര്‍, നാഗ്‌പൂര്‍, നാസിക്‌, പട്‌ന, പുതുച്ചേരി, പൂനെ, റാഞ്ചി, രാജ്‌കോട്ട്‌, സേലം, സൂറത്ത്‌, തിരുവനന്തപുരം, തിരുവേലി., വഡോദര, വാരണാസി, വിജയവാഡാ, വിശാഖപട്ടണം എന്നിവയാണ്‌ 40 നഗരങ്ങള്‍.

ടെലിഫോണ്‍-വഴിയുളള സേവനം- 3999 9999 എന്ന നമ്പറില്‍ വിളിക്കാം. ഈ സേവനം ഇന്ത്യയിലെ 42 പ്രമുഖ നഗരങ്ങളില്‍ ലഭ്യമാണ്‌. പ്രതിവര്‍ഷം ശരാശരി 3.6 കോടി ഫോണ്‍കോളുകളാണ്‌ കമ്പനിയ്‌ക്ക്‌ ലഭിക്കുന്നത്‌.

നിലവില്‍ 14 നഗരങ്ങളില്‍ ജസ്‌റ്റ്‌ ഡയലിന്‌ ബ്രാഞ്ചുകളുണ്ട്‌. ഇതില്‍ മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, ചെന്നൈ, പൂനെ, അഹമ്മദാബാദ്‌, കൊല്‍ക്കത്ത, ചണ്ഡീഗഡ്‌, കോയ്‌മ്പത്തൂര്‍, വഡോദര, ജയ്‌പൂര്‍, സൂറത്ത്‌, ഇന്‍ഡോര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ടെലിഫോണ്‍ വഴി വിവരങ്ങല്‍ ലഭ്യമാക്കുന്ന ഏറ്റവും വലിയ സ്വകാര്യ സ്ഥാപനം എന്ന്‌ റെക്കോര്‍ഡോടെ ലിംകാ ബുക്ക്‌ ഓഫ്‌ റിക്കോര്‍ഡ്‌സിലും ജസ്‌റ്റ്‌ ടയല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കൂ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X