കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പക്ഷം പോരിനുറച്ച്

  • By Staff
Google Oneindia Malayalam News

ദില്ലി : അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പുളള ആ പാതിരാത്രിക്ക് ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യമോഹത്തിന്റെ സാഫല്യം ഏറ്റുവാങ്ങി ജവഹര്‍ലാല്‍ നെഹ്രു വാനിലുയര്‍ത്തിയ ദേശീയ പതാക എവിടെ? പിറ്റേന്ന് ഇന്ത്യാ ഗേറ്റില്‍ ആകാശത്തേയ്ക്കുയര്‍ന്ന പതാക? ആഗസ്റ്റ് 16ന് ചെങ്കോട്ടയില്‍ ഉയര്‍ന്ന പതാക?

അറിയുക. ഇതൊന്നും ഇപ്പോള്‍ കാണാനില്ല. ദേശസ്നേഹികളും രക്തസാക്ഷികളും സ്വന്തം ജീവിതവും ജീവനും ത്യജിച്ച് നേടിത്തന്ന സ്വാതന്ത്യത്തിന്റെ വിയര്‍പ്പും ചോരയും ഊര്‍ജവും ഉള്‍ക്കൊളളുന്ന ചരിത്രപതാകകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മണ്‍മറഞ്ഞു പോയ മഹാരഥന്മാരുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞ ആ പതാകള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല ഇപ്പോള്‍.

1947 ആഗസ്റ്റ് 14ന് അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ മൌണ്ട്ബാറ്റണെ സാക്ഷിയാക്കിയാണ് ജവഹര്‍ ലാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ആവേശമേറ്റുകൊണ്ട് മൂവര്‍ണക്കൊടി ആകാശത്തേയ്ക്കുയര്‍ത്തിപ്പറപ്പിച്ചത്. നെഹ്രുവിന്റെ മകളും ചെറുമകനും പിന്നീട് ഇന്ത്യ ഭരിച്ചിട്ടുമുണ്ട്. ഇനിയും ആ കുടുംബത്തില്‍ നിന്നും ഭരണക്കസേരയേറാന്‍ ആളുമുണ്ട്.

പക്ഷേ, ചരിത്രത്തിന്റെ നെറുകയില്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവേറ്റ് ഉയര്‍ന്നു പറന്ന ജവഹറിന്റെ ആവേശവും സന്തോഷവും പ്രതീക്ഷയും അഭിമാനവും ഏറ്റുവാങ്ങിയ കൊടി സൂക്ഷിച്ചു വയ്ക്കാന്‍ മാത്രം അവരൊക്കെ മറന്നുപോയി. നഷ്ടപ്പെട്ടു പോയ ഈ കൊടികളെക്കുറിച്ച് ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല. അവ കണ്ടെടുക്കാന്‍ ഇതുവരെ ഒരു ശ്രമവും നടന്നിട്ടുമില്ല.

ദേശീയ മ്യൂസിയം, ചെങ്കോട്ട മ്യൂസിയം, നാഷനല്‍ ആര്‍ക്കൈവ്സ്, നെഹ്റു മെമ്മോറിയല്‍, രാഷ്ട്രപതിഭവന്‍ മ്യൂസിയം, പാര്‍ലമെന്റ് മ്യൂസിയം എന്നീ സ്ഥലങ്ങളില്‍ എവിടെയെങ്കിലുമാണ് ഇവ കാണേണ്ടത്. ഇവിടമാകെ നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടിട്ടില്ല.

ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നൂറ്റി അന്‍പതാം പിറന്നാളും സ്വാതന്ത്ര്യത്തിന്റെ അറുപതാം പിറന്നാളും ഈ വര്‍ഷം ആഘോഷിക്കുകയാണ്. ഈ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിനും ഇതേക്കുറിച്ച് പിടിപാടൊന്നുമില്ല.

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണെന്നും പതാക കണ്ടെത്തേണ്ടത് അവരാണെന്നും സാംസ്ക്കാരിക മന്ത്രി അംബികാസോണി പറയുന്നു. പതാക കണ്ടെത്തി നല്‍കിയാല്‍ തങ്ങളുടെ മ്യൂസിയത്തില്‍ സൂക്ഷിക്കാമെന്നാണ് അംബികാ സോണി പറയുന്നത്.

1997ല്‍ സ്വാതന്ത്ര്യത്തിന്റെ അമ്പതാം പിറന്നാള്‍ ആഘോഷിച്ചപ്പോഴും ഈ പതാകകളെക്കുറിച്ച് അന്വേഷിച്ചെന്നും കണ്ടെത്താനായില്ലെന്നും സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കുന്നു.

പല സ്മരണികകളും നാഷണല്‍ ആര്‍ക്കൈവ്സില്‍ ഉണ്ടെങ്കിലും 1947ലെ ചരിത്രഗന്ധം പേറുന്ന പതാകകളില്ലെന്ന് ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഫ്രാങ്ക് ക്രിസ്റ്റഫര്‍ അറിയിച്ചു. 1947 ആഗസ്റ്റ് 14ന് അര്‍ധ രാത്രി നെഹ്രു നടത്തിയ ചരിത്രപ്രസംഗത്തിന്റെ ഒറിജിനല്‍ റെക്കോര്‍ഡും മറ്റും പാര്‍ലമെന്റ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പതാകകള്‍ അവിടെയുമില്ലെന്ന് ലോകസഭാ സെക്രട്ടറി പി ഡി. ടി. ആചാരി പറയുന്നു.

പതാകകള്‍ കണ്ടെത്താന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ലെന്ന് 1986ല്‍ സ്ഥാപിതമായ ചെങ്കോട്ട മ്യൂസിയം ഡയറക്ടര്‍ പി.ബി.എസ്. സെന്‍ഗാര്‍ വ്യക്തമാക്കി. 1966ല്‍ എവറസ്റ്റിനു മുകളില്‍ ഷെര്‍പ തെന്‍ജിംഗ് ഉയര്‍ത്തിയ പതാക തങ്ങളുടെ പക്കലുണ്ടെങ്കിലും 47ലെ പതാകയെക്കുറിച്ചറിയില്ലെന്ന് രാഷ്ട്രപതിഭവന്‍ മ്യൂസിയം സൂക്ഷിപ്പുകാരന്‍ കെ.കെ. ശര്‍മ അറിയിച്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X