വിഎസ് പക്ഷം പോരിനുറച്ച്
തിരുവനന്തപുരം : ഓണക്കാലത്തെ അധിക തിരക്ക് പരിഗണിച്ച് കേരള ആര്‍ടിസി ബാംഗ്ലൂരിലേയ്ക്ക് പത്ത് സ്പെഷ്യല്‍ ബസുകള്‍ ഓടിക്കും. ഈ ബസുകള്‍ ആഗസ്റ്റ് 21 മുതല്‍ ഓടിത്തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
അന്തര്‍സംസ്ഥാന ധാരണയനുസരിച്ച് കേരളം പത്തു ബസ് ഓടിക്കുമ്പോള്‍ പത്തു ബസുകള്‍ കര്‍ണാടക ആര്‍ടിസിയും ഓടിക്കും. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം റൂട്ടുകളിലാണ് സ്പെഷ്യല്‍ ബസുകള്‍ ഓടുക.
തമിഴ്നാടുമായി ധാരണയില്ലാത്തതിനാല്‍ മൈസൂര്‍ വഴിയാണ് ബസുകള്‍ പോവുന്നത്. പുതുതായി ഇറക്കുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകളാവും സര്‍വീസ് നടത്തുക എന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ ഓണം പ്രമാണിച്ച് സ്വകാര്യ ബസുകളിലോ ട്രെയിനുകളിലോ ഒരു ടിക്കറ്റു പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. കേരള ആര്‍ടിസി ബസുകളില്‍ ആഗസ്റ്റ് 9 മുതലാണ് ബുക്കിംഗ് ആരംഭിച്ചത്. ആഗസ്റ്റ് 20, 21, 22 തീയതികളില്‍ മാത്രമാണ് ഏതാനും സീറ്റുകള്‍ ഒഴിവുളളത്.
ഏതാനും സ്പെഷ്യല്‍ ട്രെയിനുകളും റെയില്‍വേ അനുവദിച്ചെങ്കിലും യാത്രാദുരിതത്തിന് ഒരറുതിയുമില്ല എന്നതാണ് അവസ്ഥ. തിരക്കും ദുരിതവും മുതലാക്കാന്‍ സ്വകാര്യ സര്‍വീസുകാര്‍ ഇരട്ടി നിരക്കില്‍ സ്പെഷ്യല്‍ ബസുകളോടിക്കാനും സാധ്യതയുണ്ട്. പഴഞ്ചന്‍ വണ്ടികളില്‍ നിരത്തിലിറക്കി ഇരട്ടിയോളം ലാഭം ഇവര്‍ കൊയ്തുവാരും.












Click it and Unblock the Notifications