പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ലഖ്നൗ : കീഴടങ്ങിയ മനുഷ്യനെ പൊലീസുകാര്‍ നിറയൊഴിച്ചു കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിനെ പിടിച്ചുലയ്ക്കുന്നു. അലഹാബാദില്‍ 2006 സെപ്തംബറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഒരു സംഘം കൊളളക്കാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു കോണ്‍സ്റ്റബിളും ഒരു അക്രമിയും കൊല്ലപ്പെട്ടിരുന്നു. അക്രമികളില്‍ ഒരാളുടെ കൈപ്പത്തി തകരുകയും ഒരു പൊലീസ് ഇന്‍സ് പെക്ടര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു.
അക്രമി സംഘത്തിലെ പിന്റു മിശ്ര എന്നയാളെ കീഴടങ്ങാന്‍ അവസരം നല്‍കാതെ പൊലീസ് വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. വീഡിയോ പുറത്തുവന്നയുടനെ മുഖ്യമന്ത്രി മായാവതി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു. മുപ്പതു ദിവസങ്ങള്‍ക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചോര മരവിപ്പിക്കുന്ന ഈ കൊലപാതകം ചെയ്ത പൊലീസുകാരെ വെറുതേ വിടില്ലെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് ഡയക്ടര്‍ ജനറല്‍ വിക്രം സിംഗ് പറഞ്ഞു. കുറ്റക്കാരുടെ ജോലി പോകുമെന്നു മാത്രമല്ല, അവര്‍ അഴിയെണ്ണേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
രാജ്യം ഇന്നോളം കണ്ടിട്ടില്ലാത്ത ശിക്ഷ ഇവര്‍ക്കു വാങ്ങിക്കൊടുക്കുമെന്നാണ് പൊലീസ് അധികൃതരുടെ നിലപാട്.












Click it and Unblock the Notifications