Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രഞ്ചുകാരിയെ കൊതിച്ച സിപിഎം ഉന്നതനാര്?

തിരുവനന്തപുരം : ഫ്രഞ്ചു വനിതയ്ക്കൊപ്പം കിടക്ക പങ്കിടാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് ഉന്നതനായ സിപിഎം നേതാവ് തന്നോടാവശ്യപ്പെട്ടുവെന്ന് പ്രശസ്ത ചിത്രകാരന്‍ പാരിസ് മോഹന്‍കുമാര്‍. മംഗളം ഓണം വിശേഷാല്‍പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് വന്‍വിവാദമായി കത്തിപ്പടരാനിടയുളള ഈ വെളിപ്പെടുത്തല്‍.

കലയോട് ആഭിമുഖ്യം പുലര്‍ത്തുന്നയാളാണ് ഈ സിപിഎം നേതാവെന്ന് പാരീസ് മോഹന്‍കുമാര്‍ പറയുന്നു. കലയോടുളള അദ്ദേഹത്തിന്റെ ആഭിമുഖ്യം ആത്മാര്‍ത്ഥതയോടെയാണെന്ന് താന്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ നൃത്തത്തെക്കാള്‍ നര്‍ത്തകിയിലും പാട്ടിനെക്കാള്‍ പാട്ടുകാരിയിലുമാണ് അദ്ദേഹത്തിനു കമ്പമെന്ന് മോഹന്‍കുമാര്‍ പറയുന്നു.

താനുമായി സൗഹൃദത്തിലായിരുന്ന കാലത്തായിരുന്നു നേതാവ് ഇപ്രകാരം ആവശ്യപ്പെട്ടത്. ഒരു ദിവസം അദ്ദേഹം വീട്ടില്‍ വന്നപ്പോള്‍ ഒരു ഫ്രഞ്ചുകാരി അതിഥിയായി ഉണ്ടായിരുന്നു. ഇതുവരെ ഒരു വിദേശവനിതയുടെ കിടക്ക പങ്കിട്ടിട്ടില്ലെന്നും അന്നുരാത്രി അവര്‍ക്കൊപ്പം കിടക്കാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്നും നേതാവ് ആവശ്യപ്പെട്ടുവത്രേ.

വീട്ടില്‍ അതിനുളള സൗകര്യം നല്‍കില്ലെന്ന് താന്‍ തീര്‍ത്തു പറഞ്ഞുവെന്നും അവരോട് സംസാരിച്ച് സമ്മതമെങ്കില്‍ മറ്റെവിടെയെങ്കിലും കൂട്ടിക്കൊണ്ടു പോകാനും പറഞ്ഞു. തുടര്‍ന്ന് ആ നേതാവിന് തന്നോട് വൈരാഗ്യമായെന്നാണ് മോഹന്‍കുമാര്‍ പറയുന്നത്.

കേരളതില്‍ സാംസ്ക്കാരിക രംഗത്തും മാഫിയാ ഭരണമാണ് നടക്കുന്നതെന്ന് മോഹന്‍കുമാര്‍ ആരോപിച്ചു. കേരളത്തില്‍ ചിത്രകാരന്‍ ഇല്ലാഞ്ഞിട്ടാണോ വലിയ പുരസ്കാരം കൊല്‍ക്കൊത്തയിലെ ചിത്രകാരന്മാര്‍ക്ക് കൊടുത്തതെന്ന് മോഹന്‍കുമാര്‍ ചോദിച്ചു. നേരത്തെ ചൂണ്ടിക്കാട്ടിയ നേതാവിന്റെ കളികളാണിതെല്ലാം. ഇവരൊക്കെയാണ് കേരളത്തിലെ കമ്മ്യൂണിസം നശിപ്പിക്കുന്നത്. അണികള്‍ ഇവരെ തിരിച്ചറിയുന്നില്ലെന്ന് മോഹന്‍കുമാര്‍ കുറ്റപ്പെടുത്തി.

കലയുടേ പേരില്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ് നേതാവിന്റെ ഹോബിയെന്ന് മോഹന്‍കുമാര്‍ ആരോപിച്ചു. ക്യൂബയിലെ വിമോചന പ്രസ്ഥാനത്തിനു വേണ്ടി താന്‍ വരച്ച ചെഗുവേരയുടെ പോട്രയിറ്റ് വിറ്റ് അഞ്ചുലക്ഷം സമാഹരിച്ച കാര്യം പല തവണ ചൂണ്ടിക്കാട്ടി തന്നെ ഈ നേതാവ് പുകഴ്ത്തിയിട്ടുണ്ടെന്നും മോഹന്‍കുമാര്‍ പറയുന്നു.

ചിത്രകലാ രംഗത്തു യുനെസ്കോ പുരസ്കാരം നേടിയ ഏക മലയാളി ചിത്രകാരനാണു മയ്യഴിക്കാരനായ പാരിസ് മോഹന്‍ കുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+