കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

ദില്ലി: അമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇന്ത്യയില്‍ വ്യഭിചാരത്തിനെതിരായ നിയമത്തില്‍ ഭേദഗതി വരുത്തുന്നു. നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനാണ്‌ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്‌.

1956ലെ ദി ഇമ്മോറല്‍ ട്രാഫിക്‌ പ്രിവന്‍ഷന്‍ ആക്ട്‌ പ്രകാരം ലൈംഗികത്തൊഴിലാളികളെ കുറ്റവാളികളായാണ്‌ കണക്കിലെടുക്കുന്നത്‌. എന്നാല്‍ പുതിയ ഭേദഗതിപ്രകാരം ഇവരെ ഇരകളായായിരിക്കും പരിഗണിയ്‌ക്കുക.

ഇന്ത്യയിലാകെ മുപ്പത്‌ ലക്ഷം ലൈംഗികത്തൊഴിലാളികളുണ്ടെന്നാണ്‌ കണക്ക്‌. ഇതില്‍ മിക്കവരും അയല്‍ രാജ്യങ്ങളില്‍നിന്നും രാജ്യത്തിനകത്തുനിന്നും കടത്തിക്കൊണ്ടുവരുന്നവരോ അല്ലെങ്കില്‍ ദാരിദ്ര്യം മൂലം ലൈംഗികവൃത്തിയിലേയ്‌ക്ക്‌ തിരിയേണ്ടിവന്നവരോ ആണ്‌. ഇതില്‍ത്തന്നെ നാല്‌പത്‌ ശതമാനത്തോളം പേര്‍ പതിനെട്ട്‌ വയസ്സിന്‌ താഴെയുള്ളവരാണ്‌.

പഴയ നിയമത്തില്‍ പിടിക്കപ്പെടുമ്പോള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും ലൈംഗികത്തൊഴിലാളികളെ ഇറക്കിവിടുന്നതിന്‌ വ്യവസ്ഥയുണ്ട്‌. എന്നാല്‍ ഭേദഗതി വരുത്തുമ്പോള്‍ ഇവര്‍ക്ക്‌ പഴയതിലും കൂടുതല്‍ സംരക്ഷണം ലഭിക്കാനാണ്‌ സാധ്യത. ഇത്‌ ലൈംഗികവൃത്തിയ്‌ക്ക്‌ അംഗീകാരം നല്‍കലാണെന്ന്‌ വാദങ്ങളുണ്ട്‌.

ലൈംഗിക വൃത്തിയെ നിയമനാസൃതമാക്കലല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. മറിച്ച്‌ സ്വയം ആഗ്രഹിക്കാതെ ലൈംഗികത്തൊഴിലാളികളായി മാറ്റപ്പെടുന്നവരെ കുറ്റവാളികളെന്ന പേരില്‍ നിന്നും മുക്തരാക്കല്‍ മാത്രമാണ്‌.

ഭൂരിഭാഗം പേരും സ്വന്തം താല്‍പര്യപ്രകാരമല്ല ലൈംഗികവൃത്തിയിലേയ്‌ക്ക്‌ തിരിയുന്നത്‌. അതുകൊണ്ടുതന്നെ അവരെ കുറ്റവാളികളെന്ന്‌ മുദ്രകുത്താന്‍ കഴിയില്ല. അവര്‍ ഇരകള്‍ മാത്രമാണ്‌- സെന്റര്‍ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്റെ അധ്യക്ഷ രഞ്‌ജന കുമാരി പറയുന്നു.

സര്‍ക്കാര്‍ ഇതര സംഘടനകളുമായി വിവിധ ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്‌ അന്തിമ രൂപം നല്‍കിയത്‌. ഇത്‌ ആഗസ്റ്റ്‌ അവസാന വാരം കാബിനറ്റില്‍ വെയ്‌ക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. പാര്‍ലിമെന്റിന്റെ ഇപ്പോഴത്തെ സമ്മേളനത്തിനിടയില്‍ത്തന്നെ ബില്‍ അവതരിപ്പിക്കും.

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌ത്രീകളെ കടത്തിക്കൊണ്ടുവരുന്നവര്‍ക്കും പിമ്പുകള്‍ക്കും ലൈംഗികവേഴ്‌ചയ്‌ക്കായി സ്‌ത്രീകളെ സമീപിക്കുന്നവര്‍ക്കെതിരെയും കര്‍ശന നിലപാട്‌ സ്വീകരിയ്‌ക്കുന്നതായിരിക്കും പുതിയ നിയമം.

കുട്ടികളെ കടത്തിക്കൊണ്ട്‌ പോകുന്നവര്‍ക്ക്‌ കുറഞ്ഞത്‌ ജീവപര്യന്തം തടവാണ്‌ പുതിയ നിയമപ്രകാരം ലഭിച്ചേയ്‌ക്കാവുന്ന ശിക്ഷ. വിശ്വാസത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആചരിച്ചുവരുന്ന ദേവദാസി സമ്പ്രദായവും പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X