കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

കോട്ടയം: റോഡ് റോളറില്‍ യാത്രചെയ്ത പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിളയ്ക്കെതിരെ പരാതി.

കുഴിയടയ്ക്കല്‍ ഉദ്ഘാടനത്തിനു കോട്ടയം കോടിമതയില്‍ 17നു റോഡ്‌ റോളറില്‍ യാത്ര ചെയ്‌തതിനെതിരെയാണ് കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പരാതി ലഭിച്ചിരിക്കുന്നത്.

പരാതി ഫവയലില്‍ സ്വീകരിച്ച കോടതി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചിങ്ങവനം പൊലീസിന് നിര്‍ദ്ദേശം നല്‍കി. ചെങ്ങന്നൂര്‍ സ്വദേശി സോമന്‍ പ്ലാപ്പള്ളിയാണ് കുരുവിളയ്ക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.

മന്ത്രിയും ഒപ്പം യാത്ര ചെയ്‌ത കോട്ടയം എംഎല്‍എ വി.എന്‍ വാസവനുമാണ്‌ ഒന്നും രണ്ടും പ്രതികള്‍. റോളര്‍ ഡ്രൈവര്‍ മൂന്നാം പ്രതിയും. മോട്ടോര്‍ വാഹന നിയമത്തിലെ 123 വകുപ്പനുസരിച്ചാണു പരാതി. ഈ വകുപ്പുപ്രകാരം റോഡ്‌ റോളറില്‍ ഡ്രൈവര്‍ മാത്രമേ യാത്ര ചെയ്യാവൂ എന്നാണ്‌ വ്യവസ്ഥ.

മന്ത്രി നടത്തിയ നിയമലംഘനത്തിനെതിരെ പൊലീസ്‌ കേസെടുത്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കുറ്റം തെളിഞ്ഞാല്‍ 100 മുതല്‍ 300 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ദീപു ജേക്കബ്‌ ഹാജരായി.

കേരളത്തിലെ റോഡുകളുടെ ദുരവസ്ഥയില്‍ ഹൈക്കോടതി വിമര്‍ശനവും ജനവികാരവും ഉയര്‍ന്നപ്പോഴാണു മന്ത്രി നേരിട്ടെത്തി കുഴിയടയ്ക്കല്‍ ഉദ്ഘാടനം ചെയ്‌തത്‌. വഴിയരുകില്‍ കിടന്ന റോളറിലേക്കു ചാടിക്കയറിയ കുരുവിള വാസവനെയും യാത്രയ്ക്കു ക്ഷണിയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X