Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

വിയന്ന: പത്തൊന്‍പതുകാരനായ ജര്‍മന്‍ യുവാവ് ഒപ്പം താമസിച്ചിരുന്ന അന്‍പതുവയസ്സ്‌ പ്രായം തോന്നിക്കുന്ന ഓസ്ട്രിയക്കാരനെ കൊന്നു തിന്നതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

വീടില്ലാത്തവര്‍ക്കുള്ള അഭയ കേന്ദ്രത്തില്‍ വെച്ചാണ് സംഭവം നടന്നത്. അന്പതുകാരനെ താന്‍ തലയ്ക്കടിച്ചു കൊന്ന് തലച്ചോറിന്‍റെ ഭാഗങ്ങളും ചില ആന്തരികാവയവങ്ങളും ഭക്ഷിച്ചതായി റോബര്‍ട്ട് എന്ന് പേരുള്ള ‍ യുവാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സാമൂഹ്യക്ഷേമകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലുള്ള മൂന്നുനില കെട്ടിടത്തിലെ മൂന്നുമുറി ഫ്ലാറ്റിലാണ്‌ രണ്ടുപേരും താമസിച്ചിരുന്നത്‌. വിയന്ന നഗരാതിര്‍ത്തിയിലാണ്‌ കെട്ടിടം സ്ഥിതിചെയ്യുന്നത്‌. തെരുവില്‍ അലഞ്ഞു നടക്കുന്ന മാനസികാസ്വാസ്ഥ്യമുള്ളവരെയും മറ്റുമാണ് ഇവിടെ കൂടുതലായും പാര്‍പ്പിക്കുന്നത്.

മൂന്നുദിവസം മുന്പാണ് കൊലപാതകം നടന്നത്. മൂന്നാം ദിവസം തൂപ്പുകാരി യാണ് ചോരവാര്‍ന്ന നിലയില്‍ മൃതശരീരം ആദ്യം കണ്ടത്‌.

രണ്ടു പേരും തമ്മില്‍ ആഴ്ചകള്‍ക്ക്‌ മുന്‍പ്‌ വാക്കേറ്റമുണ്ടായതായി തൂപ്പുകാരി മൊഴി നല്‍കിയതായി പോലീസ്‌ വെളിപ്പെടുത്തി. പത്തൊന്‍പതുകാരന്റെ കുടുംബം കൊളോണിലാണെന്ന്‌ പോലീസ്‌ പറയുന്നു. കഷണങ്ങളാക്കിയ ശരീരം മുറിയിലെ മേശപ്പുറത്ത്‌ ഒരു പ്ലേറ്റില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റോബര്‍ട്ടിനെ ഇവിടെതാമസിപ്പിച്ചത് ഓഗസ്റ്റ് മാസം മുതലാണത്രേ. മധ്യവയസ്കന്‍ ജൂണ്‍ മുതല്‍ ഇവിടത്തെ അന്തേവാസിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+