കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയയുടെ കൊലയാളികള്‍ സഭയുമായി ബന്ധമുളളവര്‍

  • By Staff
Google Oneindia Malayalam News


Sister Abhaya കൊച്ചി: സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്നു സിബിഐ വീണ്‌ടും സ്ഥിരീകരിച്ചു. എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ കേസ്‌ അന്വേഷിച്ച സിബിഐ ദില്ലി യൂണിറ്റ്‌ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണു ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌.

എട്ടു പേരാണു കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌. ഒരാളെക്കൂടി നാര്‍ക്കോ അനാലിസിസിന്‌ വിധേയമാക്കുമെന്നും സിബിഐ വ്യക്തമാക്കി. ഈ മാസം പകുതിയോടെ കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ സംഭവവികാസങ്ങള്‍ ഉണ്‌ടാവുമെന്നു സൂചനയുണ്‌ട്‌.

പ്രതികളെ കണ്ടെത്താനുളള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ അന്വേഷണം രണ്ടു തവണ അവസാനിപ്പിച്ച മുന്‍ സിബിഐ സംഘങ്ങളുടെ നടപടി തെറ്റായിരുന്നുവെന്ന്‌ ഇപ്പോഴത്തെ അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

കോട്ടയം പയസ്‌ ടെന്‍ത്‌ കോണ്‍വെന്റും സഭയുമായും ബന്ധമുളളവര്‍ തന്നെയാണ്‌ സിസ്‌റ്റര്‍ അഭയയുടെ കൊലയാളികളെന്ന്‌ സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി സൂചനയുണ്ട്‌.

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അഭയ കൊലക്കേസിന്റെ ചുരുളഴിക്കാനല്ല, തെളിവുകള്‍ നശിപ്പിക്കാനാണ്‌ തുടക്കം മുതല്‍ തന്നെ ശ്രമിച്ചത്‌. അഭയയുടെ ആന്തരാവയവങ്ങളുടെ സാമ്പിള്‍, കോണ്‍വെന്റിന്റെ അടുക്കളയില്‍ നിന്നു കണ്ടെടുത്ത ശിരോവസ്‌ത്രം, പ്‌ളാസ്റ്റിക്‌ കുപ്പി, ചെരുപ്പുകള്‍, അഭയയുടെ ഡയറി തുടങ്ങിയ സുപ്രധാന തെളിവുകളെല്ലാം അന്വേഷണ സംഘം തിടുക്കത്തില്‍ നശിപ്പിച്ചിരുന്നു.

എന്നാലും പ്രതികള്‍ ആരെന്നുളളതിന്‌ വ്യക്തമായ സൂചനകള്‍ പിന്നെയും ബാക്കിയുണ്ടായിരുന്നു. ഇക്കാര്യം കണക്കിലെടുക്കാതെയാണ്‌ മുന്‍ അന്വേഷണം നടത്തിയ സിബിഐ സംഘങ്ങള്‍ കേസ്‌ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്‌. എന്നാല്‍ അന്വേഷണ ചുമതല ഏറ്റെടുത്ത ആദ്യത്തെ ഒരാഴ്‌ചക്കുളളില്‍ തന്നെ യഥാര്‍ത്ഥ കുറ്റവാളികളിലേയ്‌ക്ക്‌ എത്താനുളള സുപ്രധാനമായ സൂചനകള്‍ തങ്ങള്‍ക്ക്‌ ലഭിച്ചതായി ആര്‍. എം കൃഷ്‌ണയുടെ റിപ്പോര്‍ട്ടിലുണ്ട്‌.

ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ തിരുത്തിയതു സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആവശ്യമാണെന്നും സിബിഐ അഭിപ്രായപ്പെട്ടിട്ടുണ്‌ട്‌. ഫോറന്‍സിക്‌ ലാബിലെ ഉദ്യോഗസ്ഥകളായ ചിത്ര, ഗീത എന്നിവര്‍ പൂര്‍ണമായും കുറ്റവിമുക്തരാണെന്നു പറയാനാവില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.

സിബിഐ ഡയറക്‌ടര്‍ ആര്‍.എം കൃഷ്‌ണയുടെ നേതൃത്വത്തിലുള്ള ദില്ലി യൂണിറ്റാണ്‌ അന്വേഷണം നടത്തുന്നത്‌. കേസില്‍ മൂന്നു പേരാണു പ്രധാന കുറ്റവാളികളെന്നും സൂചിപ്പിച്ചിട്ടുണ്‌ട്‌. ഇവരെ നാര്‍ക്കോ അനാലിസിസിന്‌ വിധേയരാക്കിയിരുന്നു.

രണ്ടു വൈദികരുടെയും ഒരു കന്യാസ്‌ത്രീയുടെയും നാര്‍ക്കോ അനാലിസിസ്‌ ടെസ്‌റ്റുകൂടി പൂര്‍ത്തിയായാല്‍ മാത്രമേ കൊലയാളിയെ സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കൂ. എന്നാല്‍ കോണ്‍വെന്റില്‍ രാത്രികാലങ്ങളില്‍ അടുക്കളവാതിലിലൂടെ ഒരു വൈദികന്‍ സ്ഥിരമായി പ്രവേശിക്കാറുണ്ടായിരുന്നു എന്നത്‌ ഇതുവരെയുളള അന്വേഷണത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌.

അഭയ കൊലക്കേസില്‍ പ്രത്യക്ഷമായിത്തന്നെ കൊലയാളിയെ സഹായിച്ച നിലപാടെടുത്ത രണ്ട്‌ കന്യാസ്‌ത്രീകളുമായി ഈ വൈദികനും മറ്റൊരാള്‍ക്കും അവിഹിത ബന്ധമുണ്ടായിരുന്നു എന്നതിനും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X