കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: ഫാ.ജോസും സിസ്റ്റര്‍ സെഫിയും പ്രതിസ്ഥാനത്ത്?

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്റ്റര്‍ അഭയകൊലക്കേസില്‍ പ്രതികളെന്ന്‌ കരുതുന്നവരുടെ അറസ്റ്റ്‌ അടുത്തയാഴ്‌ച ഉണ്ടാകുമെന്ന്‌ സിബിഐയുമായി അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

അഭയ കൊലക്കേസില്‍ സിബിഐ അന്വേഷണം കേന്ദ്രീകരിക്കുന്നത്‌ ഫാ. ജോസ്‌ പൂത്തൃക്ക എന്ന വൈദികനിലും സിസ്റ്റര്‍ സെഫി എന്ന കന്യാസ്‌ത്രീയിലുമാണെന്നാണ്‌ സൂചന. ഇരുവരും തമ്മിലുളള ശാരീരികബന്ധം സിസ്റ്റര്‍ അഭയ നേരില്‍ കണ്ടതാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്നാണ്‌ സിബിഐയുടെ അനുമാനം.

വൈദികനും കന്യസ്‌ത്രീയും തമ്മില്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നതായി സിബിഐ അന്വേഷണസംഘത്തിന്‌ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്‌. ഫാ. ജോസ്‌ പൂത്തൃക്കയ്‌ക്ക്‌ പുറമേ ഫാ. തോമസ്‌ കോട്ടൂരെ എന്ന വൈദികനും പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ നിത്യസന്ദര്‍ശകരായിരുന്നു. അസമയത്തായിരുന്നു ഇവര്‍ എത്തിരുന്നതെന്നും സിബിഐ കണ്ടെത്തി.

കോണ്‍വെന്റിലെ രഹസ്യസന്ദര്‍ശകരായിരുന്ന മറ്റ്‌ ചില വൈദികരെ കുറിച്ചുളള വിവരങ്ങളും അന്വേഷണസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ പ്രതിസ്ഥാനത്ത്‌ സംശയിക്കപ്പെടുന്ന ഫാ. തോമസ്‌ കോട്ടൂരിന്‌ കൊലപാതകവുമായി ബന്ധമില്ലെന്ന സൂചനകളാണ്‌ സിബിഐ നല്‍കുന്നത്‌.

വ്യക്തമായ തെളിവുകള്‍ ശേഖരിക്കുന്നതിലുളള താമസം മൂലമാണഅ സിബിഐ അറസ്റ്റ്‌ വൈകിക്കുന്നത്‌. പോളിഗ്രാഫ്‌, ബ്രെയിന്‍ മാപ്പിംഗ്‌, നാര്‍ക്കോ അനാലിസിസ്‌ പരിശോധനകളില്‍ ലഭിച്ച മൊഴികള്‍ മാത്രമാണ്‌ സിബിഐയുടെ പക്കല്‍ ഇപ്പോഴുളള തെളിവുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സാഹചര്യത്തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷകര്‍ ശ്രമിച്ചു വരികയാണ്‌. നാര്‍ക്കോ അനാലിസിസിന്റെ അന്തിമഫലം ലഭിക്കുന്നതോടെ തെളിവുകള്‍ കൂടുതല്‍ ശക്തമാകും.


പ്രതിയെന്ന്‌ സംശയിക്കപ്പെടുന്ന വൈദികന്‍ കൊല നടന്ന ദിവസം രാത്രി അടുക്കള ഭാഗത്തു കൂടിയാണ്‌ കോണ്‍വെന്റിനകത്ത് കടന്നതെന്നാണ്‌ സിബിഐ നിഗമനം. ഇവിടത്തെ മെസിന്റെ ചുമതലക്കാരിയായിരുന്ന കന്യാസ്‌ത്രീയുമായി ബന്ധപ്പെടുന്നതിനിടയില്‍ വെളളം കുടിക്കാനായി അടുക്കളയിലെത്തിയ അഭയ ഈ രംഗം കണ്ടു.
തുടര്‍ന്ന്‌ സംഭവം പുറത്തറിയാതിരിക്കാന്‍ അഭയയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞുവെന്നാണ്‌ സിബിഐ നല്‍കുന്ന സൂചന. അടുക്കളക്കടുത്തുളള മുറിയിലാണ്‌ സിസ്റ്റര്‍ സെഫി താമസിച്ചിരുന്നത്‌. ഈ മുറിയില്‍ നിന്നു തന്നെയാണ്‌ അഭയയുടെ ചെരിപ്പ്‌ കണ്ടെടുത്തതും.

ഫാ. ജോസ്‌ പൂത്തൃക്കയേയും സിസ്റ്റര്‍ സെഫിയേയും വീണ്ടും നാര്‍ക്കോ അനാലിസിസിന്‌ വിധേയമാക്കാനുളള നീക്കത്തിലാണ്‌ സിബിഐ. നേരത്തെ ബ്രെയില്‍ മാപ്പിംഗ്‌ ടെസ്റ്റിന്‌ ഇവരെ വിധേയമാക്കിയിരുന്നു. അറസ്റ്റിനുശേഷം ഇവരെ നാര്‍ക്കോ അനാലിസിസിന്‌ വിധേയമാക്കാനാണ്‌ സിബിഐ തീരുമാനമെന്നറിയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X