കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമസേതു പ്രശ്നം: ബാംഗ്ലൂരില്‍ തമിഴ്നാട് ബസ് കത്തിച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ തമിഴ്‌നാട്‌ കോര്‍പ്പറേഷന്റെ അള്‍ട്രാ ഡീലക്സ്‌ ബസ്‌ ചൊവ്വാഴ്ച രാത്രി അക്രമികള്‍ തീയിട്ടതിനെത്തുടര്‍ന്ന്‌ രണ്ടു യാത്രക്കാര്‍ വെന്തുമരിച്ചു.

ജയനഗറില്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ ശെല്‍വിയുടെ വീടിനുനേരെ കല്ലേറുണ്ടായി അല്‍പസമയത്തിനുള്ളിലാണ്‌ ബസ്സിന് തീവെച്ചത്.

രാമസേതു പ്രശ്നത്തില്‍ ശ്രീരാമനെക്കുറിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി കരുണാനിധി നടത്തിയ പരാമര്‍ശമാണ്‌ ജനരോഷത്തിനും അക്രമത്തിനും കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു.

രാത്രി ഏഴു മണിയോടെയാണ്‌ ശെല്‍വിയുടെ വീടിനുനേരെ ആക്രമണമുണ്ടായത്‌. മെജസ്റ്റിക്‌ ബസ്സ്റ്റാന്‍ഡില്‍ നിന്ന്‌ 5.30ന്‌ ചെന്നൈയിലേക്ക്‌ പുറപ്പെട്ട ബസ്സാണ്‌ ബൊമ്മനഹള്ളിക്കടുത്ത്‌ അമ്പതോളം വരുന്ന അക്രമികള്‍ ചേര്‍ന്ന് തീവച്ചത്. ഒട്ടേറെപ്പേര്‍ പൊള്ളലേറ്റ്‌ ആസ്പത്രിയിലാണ്‌. ബസ്സില്‍ 26 യാത്രക്കാരുണ്ടായിരുന്നു.

അമ്പതോളം വരുന്ന അക്രമികള്‍ ബസ്‌ തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ച്‌ തീകൊടുക്കുകയായിരുന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ നിലവിളിച്ച്‌ പുറത്തേക്കോടി. യാത്രക്കാരുടെ ലഗേജുകളെല്ലാം ബസ്സിനൊപ്പം കത്തിയമര്‍ന്നു.

രക്ഷപ്പെട്ട ഡ്രൈവറും കണ്ടക്ടറും മടിവാള പോലീസ്‌ സ്റ്റേഷനിലെത്തി പരാതി നല്‍കി. നാട്ടുകാരും പോലീസും സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന്‌ ബാംഗ്ലൂരില്‍ സുരക്ഷാസംവിധാനം ശക്തമാക്കിയിട്ടുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

അമ്പതോളം വരുന്ന അക്രമിസംഘം ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ കരുണാനിധിയുടെ മകള്‍ ശെല്‍വിയുടെ ജയനഗറിലെ വീടിനുനേരെ അക്രമം നടത്തുകയാണുണ്ടായത്‌.

അക്രമിസംഘം വീടിനുനേരെ പെട്രോള്‍ ബോംബും കല്ലും എറിഞ്ഞു. ഈ സമയത്ത്‌ ശെല്‍വിയും ഭര്‍ത്താവ്‌ ശെല്‍വവും വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന രണ്ട്‌ കാവല്‍ക്കാര്‍ക്ക്‌ പരിക്കേറ്റതായി പോലീസ്‌ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല. ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ അലോക്‌കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കനത്ത സുരക്ഷാ സന്നാഹം വീടിന്‌ മുന്നില്‍ ഏര്‍പ്പെടത്തിയിട്ടുണ്ട്‌. സണ്‍ ടി.വി. ഗ്രൂപ്പിന്റെ കന്നഡ ചാനലായ ഉദയ ടി.വിയുടെ ചുമതല ശെല്‍വിക്കും ഭര്‍ത്താവ്‌ ശെല്‍വത്തിനുമാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍





വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X