കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സ തേടിയത്‌ നെഞ്ചുവേദനയ്‌ക്ക്‌ കിട്ടിയത്‌ അംഗവൈകല്യം

  • By Staff
Google Oneindia Malayalam News

HANDICAPPED IN HOSPITAL: Nazma Bibi's hand got burnt in a hot air warmer kept near the surgery table.മുംബൈ: നെഞ്ചുവേദനയെത്തുടര്‍ന്ന്‌ ചികിത്സയ്‌ക്കെത്തിയ രോഗിയ്‌ക്ക്‌ ഡോക്ടര്‍മാര്‍ വിധിച്ച ചികിത്സ കൈവിരല്‍ മുറിയ്‌ക്കല്‍.

നെഞ്ചുവേദനയെത്തുടര്‍ന്നാണ്‌ മുപ്പതുകാരിയായ നസ്‌മ ബീവിയെ നെരൂളിലെ ഡിവൈ പാട്ടീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പക്ഷേ ചികിത്സ തേടിയെത്തുമ്പോള്‍ നസ്‌മ ബീവിയറിഞ്ഞില്ല ആശുപത്രിയില്‍ നിന്നും തിരികെപ്പോകുന്നത്‌ അംഗവൈകല്യവുമായിട്ടായിരിക്കുമെന്ന്‌.

ഇടതുകയ്യിലെ എല്ലാ വിരലുകളും നഷ്ടപ്പെട്ട നസ്‌മയിപ്പോള്‍ സ്വന്തം കാര്യങ്ങള്‍ നടത്താനും കുട്ടികളെയും ഭര്‍ത്താവിനെയും സംരക്ഷിയ്‌ക്കാനുമൊക്കെ പാടുപെടുകയാണ്‌. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഉടന്‍തന്നെ നസ്‌മയ്‌ക്ക്‌ ശസ്‌ത്രക്രിയ വേണമെന്ന്‌ പറഞ്ഞ്‌ ഡോക്ടര്‍മാര്‍ അവരെ ശസ്‌ത്രക്രയാ മുറിയിലേയ്‌ക്ക്‌ കൊണ്ടുപോയി.

ശസ്‌ത്രക്രിയയാവട്ടെ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഇതിനിടെ ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍ നസ്‌മയ്‌ക്ക്‌ തന്റെ കൈവിരലുകല്‍ പൊള്ളുന്നതുപോലെ തോന്നി. കാര്യം ഡോക്ടര്‍മാരോട്‌ പറഞ്ഞപ്പോള്‍ അത്‌ ശസ്‌ത്രക്രിയയ്‌ക്കായുള്ള ഉപകരണങ്ങള്‍ ചൂടാക്കാനുള്ള ഉപകരണത്തില്‍ കൈ തട്ടിയതാണെന്നും അത്‌ രണ്ട്‌ദിവസം കൊണ്ട സുഖപ്പെടുമെന്നും പറഞ്ഞ്‌ ഡോക്ടര്‍മാര്‍ നസ്‌മയെ ആശ്വസിപ്പിച്ചു.

എന്നാല്‍ നിരാശയായിരുന്നു ഫലം. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കൈവിരലുകള്‍ വെന്ത്‌ ഒട്ടിയ നിലയിലായിരുന്നു. കാര്യം പറഞ്ഞപ്പോള്‍ പ്രശ്‌നത്തിന്റെ പ്രതിവിധിയ്‌ക്കു പകരം തീര്‍ത്തും ക്രൂരമായ രീതിയിലാണ്‌ ആശുപത്രി അധികൃതര്‍ പെരുമാറിയതെന്ന്‌ നസ്‌മ.

'അവര്‍ ഞങ്ങളെക്കൊണ്ട്‌ നിര്‍ബ്ബന്ധപൂര്‍വ്വം ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചു. ഞാന്‍ ഒപ്പിടാന്‍ തയ്യാറല്ലെന്നും നഷ്ടപരിഹാരം കിട്ടണമെന്നും പറഞ്ഞു. അപ്പോള്‍ വേണമെങ്കില്‍ ശസ്‌ത്രക്രിയ നടത്തിത്തരാം അല്ലെങ്കില്‍ ഹോസ്‌പിറ്റലില്‍ നിന്നും പുറത്തുപോകണം എന്നായിരുന്നു അധികൃതരുടെ മറുപടി. പിന്നീട്‌ അവരുടെ നിര്‍ബ്ബന്ധത്തിന്‌ വഴങ്ങി കൈവിരലുകള്‍ മുറിച്ചുകളയേണ്ടിവന്നു'- നസ്‌മ പറഞ്ഞു.

നഷ്ടപരിഹാരം പോയിട്ട്‌ ചികിത്സയ്‌ക്കുള്ള പണം പോലും കൊടുക്കാന്‍ ആശുപത്രിക്കാര്‍ തയ്യാറായില്ല. പഴം വില്‍പ്പനക്കാരനായ ഭര്‍ത്താവ്‌ ഷെയ്‌ഖ്‌ നസിറുദ്ദീനും ഇതിനെതിരെ കൂടുതലൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. തന്റെ നഷ്ടത്തെക്കുറിച്ച്‌ പരാതിപ്പെടാന്‍ പോലും കഴിയാതെ നസ്‌മ വിരലുകള്‍ നഷ്ടപ്പെട്ട കയ്യുമായി കുടുംബകാര്യങ്ങള്‍ നോക്കി നടത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X